പ്രതീകാത്മക ചിത്രം | Photo:gettyimages.in
കണ്ണൂർ: വിദേശ മെഡിക്കൽ കോളേജുകളിൽനിന്ന് എം.ബി.ബി.എസ്. കഴിഞ്ഞ വിദ്യാർഥികൾക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പിന് വൻ തുക ഫീസ്. ജില്ലാ ആശുപത്രികളിൽ ഒരുവർഷത്തെ ഇന്റേൺഷിപ്പിന് ആദ്യം 1.20 ലക്ഷം കെട്ടിവെക്കണമെന്നാണ് ഉത്തരവ്.
നേരത്തേ ഇത്തരം വിദ്യാർഥികൾ സൗജന്യമായി ഈ സേവനം ചെയ്തിരുന്നു. കോവിഡ് കാലത്തെ കൊള്ളയാണ് ഇതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. വിദേശത്തുപഠിച്ച കോളേജുകളിൽ ഹൗസ് സർജൻസി കഴിഞ്ഞശേഷമാണ് ഇവർ ഇവിടെ വരുന്നത്. മറ്റുസംസ്ഥാനങ്ങളിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ബിരുദധാരികളാണെങ്കിൽ മാസം 5000 രൂപവെച്ച് 60,000 രൂപ അടച്ചാൽമതി. സർക്കാർ, എയ്ഡഡ് മെഡിക്കൽ കോളേജുകളിൽനിന്ന് കോഴ്സ് കഴിഞ്ഞവർക്ക് ഹൗസ് സർജൻസി കാലയളവിൽ മാസം 25,000 രൂപ സർക്കാർ ഇങ്ങോട്ടുനൽകും.
ഇന്റേൺഷിപ്പ് വിദ്യാർഥികൾ സേവനമാണ് ചെയ്യുന്നത്. പ്രതിഫലം നൽകിയില്ലെങ്കിലും ലക്ഷങ്ങൾ വാങ്ങുന്നത് ശരിയാണോ എന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്. സർക്കാർ കോളേജുകളിൽ ഒരു വിദ്യാർഥിക്ക് എം.ബി.ബി.എസ്. ബിരുദം ലഭിക്കാൻ ലക്ഷങ്ങളുടെ ചെലവാണ് സർക്കാരിനുണ്ടാവുന്നത്. സർക്കാരിന് ഒരു ചെലവുമില്ലാതെ വിദേശത്തുപഠിച്ചുവരുന്ന വിദ്യാർഥികളോട് കാണിക്കുന്നത് ക്രൂരതയാണെന്ന് രക്ഷിതാക്കൾ പറയുന്നു.
Content Highlights: MBBS from foreign countries, state government ask students 1.2 lakhs rupees fees
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..