പ്രതീകാത്മകചിത്രം | Photo: FreePik
ന്യൂഡല്‍ഹി: എം.ബി.ബി.എസ്. അവസാന വര്‍ഷക്കാര്‍ക്കുള്ള ലൈസന്‍സ് പരീക്ഷയായ 'നെക്സ്റ്റ്' (നാഷണല്‍ എക്സിറ്റ് ടെസ്റ്റ്) 2023 അധ്യയനവര്‍ഷംമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്. ഇതിനായുള്ള മാര്‍ഗരേഖകള്‍ പൂര്‍ത്തിയായെന്നും ഉടന്‍ പുറത്തിറക്കുമെന്നും വിവരാവകാശപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി എന്‍.എം.സി. അറിയിച്ചു.
ദേശീയപരീക്ഷാ ഏജന്‍സിയാകും (എന്‍.ടി.എ.) നെക്സ്റ്റ് നടത്തുക. ഇതിന് മുന്നോടിയായി മോക് പരീക്ഷ ഉണ്ടാകും. എന്‍.എം.സി. നിയമപ്രകാരം നെക്സ്റ്റ് പരീക്ഷ പാസാകുന്ന അവസാനവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന-ദേശീയ മെഡിക്കല്‍ രജിസ്റ്ററില്‍ പേരുചേര്‍ത്തശേഷം പ്രാക്ടീസ് ചെയ്യാം.
പി.ജി. മെഡിക്കല്‍ പ്രവേശനം, വിദേശ മെഡിക്കല്‍ ബിരുദപരീക്ഷ (എഫ്.എം.ജി.ഇ.) എന്നിവയ്ക്കും നെക്സ്റ്റ് ബദലാകും. നെക്സ്റ്റിന്റെ നടപടിക്രമങ്ങള്‍ യഥാക്രമം പൂര്‍ത്തിയായാല്‍ അടുത്ത അധ്യയനവര്‍ഷംമുതല്‍ നീറ്റ്-പി.ജി. പരീക്ഷയുണ്ടാകില്ല. എയിംസ് ഉള്‍പ്പെടെയുള്ള കോളേജുകളിലേക്കുള്ള പി.ജി. പ്രവേശനം നെക്സ്റ്റിന്റെ അടിസ്ഥാനത്തിലാകും. റാങ്ക് മെച്ചപ്പെടുത്താന്‍ നെക്സ്റ്റ് ഒന്നിലധികംതവണ എഴുതാം.
Content Highlights: mbbs final year license exam 'Next' to be started from next year
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..