മാതൃഭൂമി-ഫെഡറൽ ബാങ്ക് സീഡ് 2022-23 വർഷത്തെ വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം നേടിയ എറണാകുളം എളമക്കര ഭവൻസ് വിദ്യാമന്ദിർ വിദ്യാർഥികൾ ടീച്ചർ കോ-ഓർഡിനേറ്റർ സുശീല ഗോപിനാഥിനും മറ്റു അധ്യാപികമാർക്കുമൊപ്പം
കോഴിക്കോട്: കോവിഡ് അടച്ചിടലിനു ശേഷം തുറന്ന സ്കൂളുകളിലേക്ക് ആവേശത്തോടെയാണ് കൂട്ടികളെത്തിയത്. പഠനത്തോടൊപ്പം മണ്ണിലേക്കിറങ്ങിയും സമൂഹത്തിലിടപെട്ടും സീഡ് കുട്ടികൾ ഇക്കുറിയും കണ്ണിലുണ്ണികളായി.
മണ്ണിലും കുട്ടികളുടെ മനസ്സിലും പച്ചപ്പ് നട്ടുനനച്ച് എറണാകുളം എളമക്കര ഭവൻസ് വിദ്യാമന്ദിർ മാതൃഭൂമി-ഫെഡറൽ ബാങ്ക് സീഡ് 2022-23 വർഷത്തെ വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം നേടി. കൊല്ലം കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനം നേടി. പാലക്കാട് മമ്പാട് സി.എ.യു.പി. സ്കൂൾ മൂന്നാംസ്ഥാനം നേടി.
ഒന്നാംസ്ഥാനം നേടിയ സ്കൂളിന് ഒരുലക്ഷംരൂപയും രണ്ടുംമൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 75,000 രൂപയും 50,000 രൂപയും ലഭിക്കും.
പതിന്നാലാംവർഷത്തിൽ സംസ്ഥാനത്തെ 6710 വിദ്യാലയങ്ങളാണ് സീഡ് പദ്ധതിയിൽ പങ്കാളികളായത്. കൃഷിയിറക്കിയും വിളവെടുത്തും ചിറകെട്ടിയുമെല്ലാം കുട്ടികൾ പ്രകൃതിപാഠത്തിനൊപ്പം ജീവിതപാഠങ്ങളും അഭ്യസിച്ചു. കൈത്താങ് വേണ്ടവർക്കൊപ്പംനിന്നും ലഹരിപോലുള്ള വിപത്തിനെതിരേ പോരാടിയും സാമൂഹികസുരക്ഷയ്ക്കായി പ്രചാരണം നടത്തിയും സീഡ് കുട്ടികൾ സ്കൂളിലും സമൂഹത്തിലും മാതൃകയായി. പരിസ്ഥിതിസംരക്ഷണത്തിനും സമൂഹനന്മയ്ക്കുമായി അവർ പറന്നുനടന്നു വേറിട്ട പ്രവർത്തനങ്ങളുമായി.
Content Highlights: mathrubumi seed awards for schools 2022-23
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..