പ്രതീകാത്മക ചിത്രം
മാതൃഭൂമി മീഡിയ സ്കൂള്‍ നടത്തുന്ന സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷന് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴിസിലേക്ക് പ്രവേശനം ആരംഭിച്ചു. സാമൂഹിക മാധ്യമങ്ങളിലെ പുതിയ ഫീച്ചേഴ്സ് പരിചയപ്പെടുത്തുന്നതിനോടൊപ്പം സാങ്കേതിക പരിജ്ഞാനം വര്‍ധിപ്പിക്കുന്ന തരത്തിലാണ് കോഴ്സിന്റെ സിലബസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വിനോദത്തിന് മാത്രമല്ലാതെ സോഷ്യല്‍ മീഡിയ എങ്ങനെ ആശയപ്രചാരണത്തിനും വരുമാനം കണ്ടെത്താനും ഉപയോഗിക്കാമെന്ന് പഠിപ്പിക്കുന്നു. പ്രമുഖ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളായ ഫേസ്ബുക്ക്, ഇന്റഗ്രാം, ട്വിറ്റര്‍, ലിങ്കടിന്‍ എന്നിവയ്ക്ക് പുറമെ പോഡ്കാസ്റ്റിംഗ്, അഡോബ് എക്സ്പ്രസ്, ഗൂഗിള്‍ ആഡ്സെന്‍സ് എന്നിവയുടെ സങ്കേതങ്ങളും കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജനുവരി 23 മുതല്‍ 30 വരെയാണ് ക്ലാസ്. വൈകീട്ട് 7 മണി മുതല്‍ 9 മണിവരെയുള്ള സെഷനുകള്‍ മേഖലയിലെ വിദഗ്ദ്ധരാണ് കൈകാര്യം ചെയ്യുക. 8 ദിവസത്തെ ക്ലാസിന് 5000 രൂപയാണ് (ജിഎസ്ടി അടക്കം) ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://mathrubhumimediaschool.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 22.
Content Highlights: mathrubhumi social media content creation course admission started
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..