മാതൃഭൂമി - ഗ്ലോബൽ സ്റ്റഡി ലിങ്ക് സൗജന്യ വിദേശ വിദ്യാഭ്യാസ പ്രദർശനവും സെമിനാറും 18-ന്


മാതൃഭൂമി - ഗ്ലോബൽ സ്റ്റഡി ലിങ്ക് സൗജന്യ വിദേശ വിദ്യാഭ്യാസ പ്രദർശനവും സെമിനാറും കോഴിക്കോട് സെപ്റ്റംബർ 18ന്

Representational Image (Photo: canva)

കോഴിക്കോട്: പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടിംഗ് കമ്പനിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക്, മാതൃഭൂമിയുടെ സഹകരണത്തോടെ സെപ്റ്റംബർ 18ന് കോഴിക്കോട് വിദേശ വിദ്യാഭ്യാസ പ്രദർശനവും സെമിനാറും നടത്തുന്നു. യുകെ, കാനഡ, ഓസ്ട്രേലിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ ഉപരിപഠനം നടത്താനും സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അതിനുള്ള അവസരമൊരുക്കുന്ന എക്സ്പോയാണിത്. മാവൂർ റോഡിലുള്ള അൽഹിന്ദ് കാലിക്കട്ട് ടവറിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ നടക്കുന്ന എക്‌സ്‌പോയിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നതാണ്. ഇതിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

വിദേശത്ത് സ്ഥിരതാമസമാക്കുക എന്ന ലക്ഷ്യത്തോടെ പുറത്ത് പഠിക്കാൻ പോകുന്നവർക്ക് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളാണ് യുകെയും കാനഡയും ഓസ്ട്രലിയയും സ്വിറ്റ്സർലൻഡും. ഗൾഫ് രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ഭാവിയിൽ ഈ രാജ്യങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാവുക. ഉയർന്ന അക്കാദമിക നിലവാരം, കുറഞ്ഞ ഫീസ്, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക സുരക്ഷ, കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ഗ്രാന്റും സൗജന്യ ചികത്സയും.. തുടങ്ങി സ്ഥിരതാമസത്തിന് അനുയോജ്യമായ നിരവധി സവിശേഷതകൾ ഈ രാജ്യങ്ങൾക്കുണ്ട്.

ഡിഗ്രിക്ക് 50% മാർക്കുള്ളവർക്കും ഈ രാജ്യങ്ങളിൽ മാസ്റ്റേഴ്സിന് അഡ്മിഷൻ ലഭിക്കുന്നതാണ്. IELTS ന് നിശ്ചിത സ്‌കോർ ഇല്ലാത്തവർക്കും പോകാം. പഠനത്തോടൊപ്പം ജോലി ചെയ്ത് പണം സമ്പാദിക്കാനും അവസരം ലഭിക്കുന്നതാണ്. പഠനം കഴിഞ്ഞാൽ പിആർ ലഭിക്കുന്നതിന് എളുപ്പമുള്ള ഇമിഗ്രേഷൻ നിയമങ്ങളുള്ള രാജ്യങ്ങളാണിവ.

എൻജിനിയറിംഗ്, മെഡിസിൻ, നഴ്‌സിംഗ്, അക്കൗണ്ടിംഗ്, ബിസിനസ്, ഫാർമസി, ഫിസിയോതെറപ്പി, ഹെൽത്ത് കെയർ, ബയോടെക്നോളജി, ഫുഡ് സയൻസ്, ബിസിനസ് മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഏവിയേഷൻ, സോഷ്യൽ വർക്ക്, ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, കമ്പ്യൂട്ടിംഗ്, അതിനൂതന കോഴ്‌സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി തുടങ്ങി നൂറിൽപരം കോഴ്‌സുകളെക്കുറിച്ചും അവയുടെ ഭാവിസാധ്യതകളെക്കുറിച്ചും സെമിനാറിലൂടെ വിദ്യാർഥികൾക്ക് വിശദമായി മനസിലാക്കാം.

പ്ലസ് ടു, ഡിഗ്രി, മാസ്റ്റേഴ്‌സ് ഇവ കഴിഞ്ഞവർക്ക് വിവിധ തരം സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ്, മാസ്റ്റേഴ്സ് കോഴ്‌സുകൾ ഈ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ കുറഞ്ഞ ചെലവിൽ പഠിക്കാം. പാർട്ട് ടൈം ജോലി, പഠന ശേഷം ഫുൾ ടൈം വർക്ക് പെർമിറ്റ്, ബാങ്ക് ലോൺ, വിസ പ്രോസസിംഗ്, അക്കോമൊഡേഷൻ, ഫാമിലി വിസ, പെർമനന്റ് റെസിഡൻസി തുടങ്ങി വിദേശ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി സെമിനാറിൽ പ്രതിപാദിക്കുന്നതാണ്. ഏതു പ്രായത്തിലുള്ളവർക്കും സ്റ്റഡി ഗ്യാപ് ബാധകമല്ലാതെ അഡ്മിഷൻ നൽകുന്ന യൂണിവേഴ്സിറ്റികളെക്കുറിച്ചും സെമിനാറിലൂടെ അറിയാനാകും. ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി സംസാരിക്കുന്നതിനും വിവിധ പ്രോഗ്രാമുകളെക്കുറിച്ച് മനസിലാക്കുന്നതിനും സ്‌പോട്ട് അഡ്മിഷൻ എടുക്കുന്നതിനുമുള്ള സൗകര്യവും ലഭിക്കുന്നതാണ്. ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനമാണ് ഇപ്പോൾ നടക്കുന്നത്.

കഴിഞ്ഞ പതിനാല് വർഷമായി വിദേശത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ 25000- ൽപരം വിദ്യാർഥികളെ ഉപരിപഠനത്തിന് സഹായിച്ചിട്ടുള്ള എഡ്യൂക്കേഷണൽ കൺസൾട്ടൻസിയാണ് ഗ്ലോബൽ സ്റ്റഡി ലിങ്ക്. കൊച്ചി ആസ്ഥാനമായ ഗ്ലോബൽ സ്റ്റഡി ലിങ്കിന് ലണ്ടൻ, ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെല്ലാം ബ്രാഞ്ചുകളുണ്ട്. വിശദ വിവരങ്ങൾക്കായി www.globalstudylink.co.uk എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ 9072 697 999 (ഇന്ത്യ), +44 02035951999 (യുകെ) എന്നീ നമ്പറുകളിൽ വിളിക്കുക.

Content Highlights: mathrubhumi global study link free seminar about higher education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented