മാതൃഭൂമി - ഗ്ലോബൽ സ്റ്റഡി ലിങ്ക് സൗജന്യ ഓവർസീസ് മെഗാ എജ്യു ഫെയർ നാളെ കൊച്ചിയിൽ


Representational Image/Freepik

കൊച്ചി: ഗ്ലോബൽ സ്റ്റഡി ലിങ്ക് മാതൃഭൂമിയുമായി സഹകരിച്ചുകൊണ്ട് കൊച്ചിയിൽ നാളെ മെഗാ എജ്യു ഫെയർ ഒരുക്കുന്നു. യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ഓവർസീസ് എജ്യു ഫെയറാണ് ഇത്. മാരിയറ്റ് ഹോട്ടലിൽ രാവിലെ പത്ത് മണി മുതൽ മൂന്ന് മണിവരെ നടക്കുന്ന എജ്യു ഫെയറിൽ പ്രവേശനം സൗജന്യമാണ്.

പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഉയർന്ന ജോലി സാധ്യതയുള്ള വിവിധ കോഴ്‌സുകളെക്കുറിച്ചും, ഡിഗ്രി കഴിഞ്ഞവർക്ക് അനുയോജ്യമായ മാസ്റ്റേഴ്‌സ് കോഴ്‌സുകളെക്കുറിച്ചും മെഗാ എജ്യു ഫെയറിലൂടെ മനസിലാക്കാം. യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അഡ്മിഷൻ നേടാനും ഇതിലൂടെ അവസരം ലഭിക്കുന്നതാണ്. ഈ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികൾ, അവരുടെ ക്യാമ്പസ് സൗകര്യങ്ങൾ, ഫീസ്, സ്‌കോളർഷിപ്പ് സാധ്യതകൾ, പോസ്റ്റ് സ്റ്റഡി വർക്ക്, എൻട്രി റിക്വയർമെന്റ്, പ്ലേസ്‌മെന്റ് സാധ്യതകൾ തുടങ്ങി അവിടുത്തെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും വിവിധ യൂണിവേഴ്‌സിറ്റികളുടെ പ്രതിനിധികൾ വിശദീകരിക്കുന്നതാണ്. നിങ്ങളുടെ സംശയങ്ങൾ നേരിട്ട് ചോദിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

നഴ്‌സിംഗ്, അതിനൂതന കോഴ്‌സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ്, കൺസ്ട്രക്ഷൻ പ്രോജക്ട് മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി, ബിസിനസ് മാനേജ്‌മെന്റ്, കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി, ഹെൽത്ത് കെയർ തുടങ്ങി നൂറിൽപരം കോഴ്‌സുകളെക്കുറിച്ചും അവയുടെ ഭാവിസാധ്യതകളെക്കുറിച്ചും മെഗാ എജ്യു ഫെയറിലൂടെ വിദ്യാർഥികൾക്ക് വിശദമായി മനസിലാക്കാം.

കഴിഞ്ഞ പതിനാല് വർഷമായി യുകെയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ 25000 ൽപരം വിദ്യാർഥികളെ ഉപരിപഠനത്തിന് സഹായിച്ചിട്ടുള്ള എഡ്യൂക്കേഷണൽ കൺസൾട്ടൻസിയാണ് ഗ്ലോബൽ സ്റ്റഡി ലിങ്ക്. കൊച്ചി ആസ്ഥാനമായ ഗ്ലോബൽ സ്റ്റഡി ലിങ്കിന് ലണ്ടൻ, ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെല്ലാം ബ്രാഞ്ചുകളുണ്ട്.

വിശദ വിവരങ്ങൾക്കായി www.globalstudylink.co.uk എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ 9072 697 999 (ഇന്ത്യ), +44 02035951999 (യുകെ) എന്നീ നമ്പറുകളിൽ വിളിക്കുക

Content Highlights: Mathrubhumi global study link Edu Fair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented