‘മാതൃഭൂമി ഇംഗ്ലീഷ് ഇയർബുക്ക്’ ഡിജിറ്റൽ പതിപ്പിന്റെ പ്രകാശനം കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർവഹിക്കുന്നു
തിരുവനന്തപുരം: സ്മാർട്ട്ഫോണും ഇന്റർനെറ്റും നിത്യജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാകുമ്പോൾ ‘മാതൃഭൂമി’യുടെ ഇംഗ്ലീഷ് ഇയർബുക്കിനും രൂപമാറ്റം. 2023-ലെ ‘മാതൃഭൂമി ഇംഗ്ളീഷ് ഇയർബുക്ക്’ ഡിജിറ്റൽ രൂപത്തിൽ പുറത്തിറങ്ങി. ഇതിന്റെ പ്രകാശനം കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർവഹിച്ചു.
ദേശീയ-അന്തർദേശീയ രംഗത്തെ ശ്രദ്ധേയമായ വിഷയങ്ങൾ സമഗ്രമായി വിശകലനം ചെയ്യുന്ന 15 ലേഖനങ്ങളാണ് ഇത്തവണത്തെ ഇംഗ്ളീഷ് ഇയർബുക്കിന്റെ ഉള്ളടക്കം. വിഷയങ്ങൾ ആഴത്തിൽ പ്രതിപാദിക്കുന്ന പ്രത്യേക വിഭാഗമാണ് സിവിൽസർവീസ് പരീക്ഷാ പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള ‘യു.പി.എസ്.സി. സമ്മേഷൻ’ ഇയർബുക്കിന്റെ സവിശേഷതയാണ്. 330 രൂപ വിലയുള്ള ഇയർബുക്ക് ഇപ്പോൾ 199 രൂപയ്ക്ക് വാങ്ങാനായി ഇതോടൊപ്പമുള്ള ക്യു.ആർ. കോഡ് സ്കാൻ ചെയ്യണം. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫീസിൽനടന്ന പ്രകാശനച്ചടങ്ങിൽ മാതൃഭൂമി തിരുവനന്തപുരം ന്യൂസ് എഡിറ്റർ പി. അനിൽകുമാർ, യൂണിറ്റ് മാനേജർ അഞ്ജലി രാജൻ എന്നിവരും പങ്കെടുത്തു.
‘മാതൃഭൂമി ഇംഗ്ലീഷ് ഇയർബുക്ക്’ പണമടച്ച് സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Mathrubhumi English Yearbook 2023 digital edition released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..