മനസ്സിലാക്കുക , പ്ലസ്ടു പരീക്ഷയല്ല എൻട്രൻസ് - ഡോ. രാജുകൃഷ്ണൻ


എന്‍ജിനീയറിങ്ങോ മെഡിക്കലോ തിരഞ്ഞെടുക്കുന്നവർ തന്റെ കഴിവുകളും പ്രവർത്തനരീതിയും സ്വഭാവവും ആ മേഖലയ്ക്ക് പറ്റിയതാണോ എന്ന് ചിന്തിക്കണം

കോഴിക്കോട് ചിന്താവളപ്പിലെ മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ച \"മാതൃഭൂമി ആ സ്പയർ 2022 \" ദേശീയ വിദ്യാഭ്യാസ മേളയിൽ എൻട്രൻസ് പരീക്ഷാ മുൻ ജോയന്റ് കമ്മീഷണർ ഡോ. രാജു കൃഷ്ണൻ സംസാരിക്കുന്നു | ഫോട്ടോ: കെ.കെ സന്തോഷ്

പ്ലസ് ടു വരെ കുട്ടികൾ പഠിച്ച് എഴുതുന്ന പരീക്ഷകളിൽ നിന്ന് ഏറെ വ്യത്യസ്തതകൾ ഏറെയുള്ളതാണ് എന്‍ജിനീയറിങ്‌, ,മെഡിക്കൽ പ്രവേശനപരീക്ഷകളെന്ന് മുൻ എൻട്രൻസ് പരീക്ഷ ജോയിന്റ് കമ്മീഷണർ ഡോ. രാജു കൃഷ്ണൻ.മാതൃഭൂമി ആസ്പയര്‍ ദേശീയ വിദ്യാഭ്യാസമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയാകാവുന്ന ഉത്തരമല്ല ,ശരിയോടടുത്ത നാല് ഉത്തരങ്ങളിൽ ഏറ്റവും ഉചിതമായതാണ് അവിടെ വേണ്ടത്. നെഗറ്റീവ് മാർക്ക് ഉണ്ടെന്നത് കുട്ടികൾ മുമ്പ് പരിചയിച്ച കാര്യമല്ല. പരീക്ഷയുടെ സിലബസ് നോക്കണമെന്നതും, എന്തിന് യോഗ്യതാപരീക്ഷയുടെ മാർക്ക് യഥാസമയം അപ്‌ലോഡ് ചെയ്യണമെന്നതും പോലും മറന്നു പോവുന്ന കുട്ടികളുണ്ട്.

നാല് ഉത്തരങ്ങളിൽ ഒന്ന് മാർക്ക് ചെയ്താൽ ഒ.എം.ആർ ഷീറ്റിൽ പിന്നെ അത് മാറ്റാൻ അവസരമില്ല. കൂടുതൽ പ്രാക്ടീസ് ചെയ്യുന്നത് മികച്ച സ്‌ക്കോർ നേടാനും വേഗം വർദ്ധിപ്പിക്കാനും സഹായകമാവും

എന്‍ജിനീയറിങ്ങോ മെഡിക്കലോ തിരഞ്ഞെടുക്കുന്നവർ തന്റെ കഴിവുകളും പ്രവർത്തനരീതിയും സ്വഭാവവും ആ മേഖലയ്ക്ക് പറ്റിയതാണോ എന്ന് ചിന്തിക്കണം. സാങ്കേതിക മികവും വൈദഗ്ദ്ധ്യവും ഇല്ലാത്ത ഒരാൾക്ക് നല്ല എന്‍ജിനീയറാവാനാവില്ല. രോഗികളോട് സഹാനുഭൂതിയും കാരുണ്യവും കാണിക്കാത്തയാൾ ഡോക്ടറാവുന്നത് ഉചിതമല്ല. പരീക്ഷകൾ എഴുതുന്നതിൽ മലയാളികളായ കുട്ടികൾ വിമുഖരാണെന്നും പരീക്ഷ എഴുതുന്നത് ശീലമാക്കി മാറ്റണമെന്നും ഡോ. രാജുകൃഷ്ണൻ പറഞ്ഞു.

Content Highlights: mathrubhumi aspire seminar 2022, career guidance,course after plus two, new gen courses

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented