അഭിരുചി,കോഴ്സ്,സ്ഥാപനം എന്നിവ ഒരുപോലെ പ്രധാനം - പി.ആര്‍.വെങ്കിട്ടരാമന്‍


23 പാരാമെഡിക്കല്‍ കോഴ്സുകളുണ്ടായിട്ടും അവയില്‍ ഒന്നിനെക്കുറിച്ചു പോലും മനസ്സിലാക്കാത്ത വിദ്യാര്‍ത്ഥികളും അവര്‍ക്ക് അത് പറഞ്ഞു കൊടുക്കാത്ത അധ്യാപകരും നമ്മുടെ നാട്ടിലുണ്ട്.

കോഴിക്കോട് ചിന്താവളപ്പിലെ മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ച \"മാതൃഭൂമി ആസ്പയർ 2022 \" ദേശീയ വിദ്യാഭ്യാസ മേളയിൽ പ്ലസ്ടുവിനു ശേഷമുള്ള കരിയർ പ്ലാനിംഗിനെ കുറിച്ച് ഡോ.പി.ആർ. വെങ്കിട്ടരാമൻ ക്ലാസെടുക്കുന്നു | ഫോട്ടോ: കെ.കെ സന്തോഷ്

വിദ്യാര്‍ത്ഥിയുടെ അഭിരുചി , തിരഞ്ഞെടുക്കുന്ന കോഴ്സ് , പഠിക്കുന്ന സ്ഥാപനം എന്നിവ ഒരുപോലെ പ്രധാനമാണെന്ന് കരിയര്‍ ഗുരു പി.ആര്‍.വെങ്കിട്ടരാമന്‍ പറഞ്ഞു. മാതൃഭൂമി ആസ്പയര്‍ ദേശീയ വിദ്യാഭ്യാസമേളയില്‍ പ്ലസ്ടുവിന് ശേഷമുള്ള കരിയര്‍ പ്ലാനിങ്ങിനെക്കുറിച്ചുള്ള സെഷന്‍ നയിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മികച്ച 721 കോഴ്സുകളുണ്ട്. കോഴ്സുകളുടെ ജോബ് മാര്‍ക്കറ്റ്് വാല്യു മനസ്സിലാക്കാന്‍ കുട്ടികള്‍ മടിക്കരുത്. ഇത് മനസ്സിലാക്കാതെ വിഷയങ്ങള്‍ പഠിക്കുന്നവര്‍ സ്വയം കുഴപ്പത്തില്‍ ചാടുകയാണ്.

തൊഴില്‍ സാധ്യത കുറവുള്ള കോഴ്സുകളോടും വിഷയങ്ങളോടും അമിത താല്പര്യമുള്ളവര്‍ അത്തരം വിഷയങ്ങള്‍ പഠിക്കാന്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കണം. കോഴ്സുകളെയെന്ന പോലെ കോളേജുകളെയും ശക്തമെന്നും അശക്തമെന്നും തിരിക്കാം. വിദേശത്ത് നല്ല തൊഴില്‍ സാധ്യതയുള്ള 48-ഓളം കോഴ്സുകള്‍ കേരളത്തിലുണ്ട്. ബിരുദം എന്ന ഒരൊറ്റചിന്തയുമായി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളെയും ഡിപ്ലോമകളെയും പ്രൊഫഷണല്‍ കോഴ്സുകളെയും ഹ്രസ്വകാല കോഴ്സുകളെയും അവഗണിക്കരുത്. അവനവനെക്കുറിച്ച് പ്ലാനിങ് നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയണം.23 പാരാമെഡിക്കല്‍ കോഴ്സുകളുണ്ടായിട്ടും അവയില്‍ ഒന്നിനെക്കുറിച്ചു പോലും മനസ്സിലാക്കാത്ത വിദ്യാര്‍ത്ഥികളും അവര്‍ക്ക് അത് പറഞ്ഞു കൊടുക്കാത്ത അധ്യാപകരും നമ്മുടെ നാട്ടിലുണ്ട്.

വിദേശത്ത് നിത്യഹരിതമായ ചില കോഴ്സുകള്‍ക്ക് നമ്മുടെ നാട്ടില്‍ സാധ്യത അത്രയില്ല. മെക്കട്രോണിക്സ് ഉദാഹരണമാണ്. നീറ്റുപോലുള്ള പരീക്ഷകള്‍ എഴുതുന്നവര്‍ എട്ടാംക്ലാസ്സ് മുതല്‍ പരിശീലനം തുടങ്ങണം. കോര്‍പ്പറേറ്റുകളും വ്യവസായങ്ങളും ഏറ്റവും ഉയര്‍ന്ന ശമ്പളം മിടുക്കര്‍ക്ക് വാഗ്ദാനം ചെയ്യുന്ന കാലമാണിത്. അതിന് അനുസൃതമായ പഠനവും നൈപുണ്യവികസനവും നിശ്ചയദാര്‍ഢ്യവുമാണ് കുട്ടികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് വെങ്കിട്ടരാമന്‍ പറഞ്ഞു.

Content Highlights: mathrubhumi aspire seminar 2022, career guidance,course after plus two, new gen courses, latest news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented