പ്രതിസന്ധികൾ പോലും സാധ്യതകളായി കാണണം - ഡോ.ഡി.പി.സുധാകർ


ഡോ.ഡി.പി.സുധാകർ | ഫോട്ടോ: കെ.കെ സന്തോഷ്

വളരാൻ ആഗ്രഹിക്കുന്നവർ മാറുന്ന ലോകത്ത് പ്രതിസന്ധികളെപ്പോലും സാദ്ധ്യതകളായി കാണണമെന്നും അതിനനുസരിച്ച് പ്രവർത്തിക്കണമെന്നും ഗാർഡൻ സിറ്റി യൂണിവേഴ്‌സിറ്റി ഐ.ക്യു.എ.സി. ഡയറക്ടർ ഡോ.ഡി.പി.സുധാകർ. മാതൃഭൂമി ആസ്പയര്‍ ദേശീയ വിദ്യാഭ്യാസമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മാനവരാശി നേരിട്ട വലിയ വെല്ലുവിളികളിലൊന്നാണ്. കോവിഡിനു ശേഷം പ്രതിരോധ ഉല്പന്നങ്ങളുടെ മുതൽ പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണപാനീയങ്ങളുടെ വരെ വിപണി ഉണർന്നത് നാം കാണണം.

നമ്മുടെ നാടിന് ഒട്ടേറെ പ്രശ്‌നങ്ങൾ ഈ ആധുനിക കാലത്തുമുണ്ട്. അവ പരിഹരിക്കാനുള്ള അവസരമൊരുക്കുകയാണ് സേവനമേഖലയിലായാലും വ്യവസായ - കോർപ്പറേറ്റ് മേഖലയിലായാലും മിടുക്കരായ വ്യക്തികൾ ചെയ്യേ്ണ്ട്ത്. തൊഴിലില്ലായ്മക്ക് പരിഹാരമാവാൻ സൂക്ഷ്മ - ചെറുകിട വ്യവസായങ്ങൾക്കു മുതൽ സ്റ്റാർട്ടപ്പ്ുകൾക്കു വരെ സാധിക്കും.മാവിന്റെ ഇല കൊണ്ട് പത്തിലേറെ മികച്ച ഉല്പന്നങ്ങളുണ്ടാക്കാം. നാം അതെന്തേ പരീക്ഷിച്ചു നോക്കുന്നില്ല എന്നതാണ് ചോദ്യം. സംരംഭകനോ കൺസൾട്ടന്റോ വ്യവസായിയോ ആകാത്തയാൾക്കും പഠിച്ച അറിവ് ചെറിയതോതിലെങ്കിലും പ്രാവർത്തികമാക്കാനാവും.

പണം ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ മൂല്യങ്ങളെ മറക്കരുത്. ധാർമ്മികമായ ഔന്നത്യം വിലമതിക്കാനാവാത്ത സമ്പത്താണ്. കഠിനാദ്ധ്വാനമാണ് വിജയത്തിലേക്കും നേട്ടങ്ങളിലേക്കും നയിക്കുന്നത്. ഇക്കാലത്ത് വിദ്യാർത്ഥികൾ ജീവിതത്തിൽ ഒരു ഡിഗ്രി , ഒരു ജോലി , ഒരു ശമ്പളം , ഒരു കമ്പനി എന്ന ഏകതാനത വെടിയണമെന്നും വ്യത്യസ്തകളും വൈവിദ്ധ്യങ്ങളും സ്വന്തമാക്കാൻ നിരന്തരം ശ്രമിക്കണമെന്നും ഡോ.സുധാകർ പറഞ്ഞു.

Content Highlights: mathrubhumi aspire seminar 2022, career guidance,course after plus two, new gen courses, latest news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented