മാതൃഭൂമി ആസ്പയർ ദേശീയ വിദ്യാഭ്യാസമേള-2022 കോഴിക്കോട് മേയർ ഡോ.ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു
എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ആര്‍ട്സ്, സയന്‍സ് മേഖലകളിലെ ഉന്നതപഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടാന്‍ മാതൃഭൂമി നടത്തുന്ന ആസ്പയര് ദേശീയ വിദ്യാഭ്യാസമേള-2022യ്ക്ക് കോഴിക്കോട് തുടക്കമായി. വിദ്യാഭ്യാസമേള മേയര്‍ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
നമ്മുടെ നാട്ടില്‍ പഠിക്കുന്ന മിടുക്കര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോയാല്‍ ഇവിടെ ആളുണ്ടാവില്ലെന്നും മിടുക്കരുടെ സേവനം നമ്മുടെ രാജ്യത്തിനും ആവശ്യമുണ്ടെന്നും ബീനാഫിലിപ്പ് ഉദ്ഘാടനപ്രസംഗത്തിനിടെ പറഞ്ഞു. ഇന്ത്യ എന്തോ എനിക്ക് പറ്റാത്ത സ്ഥലമാണ് എന്നാണ് കുട്ടികള്‍ ചിന്തിക്കുന്നത്. പഠന ശേഷം ഇവിടെ തന്നെ ജോലി ചെയ്യാനുള്ള ഒരു മനോഭാവം കൂടി വളര്‍ത്തിയെടുക്കണം, പല പ്രതിബന്ധങ്ങളും ഉണ്ടാവും അതിനെ അതിജീവിക്കാന്‍ പറ്റണമെന്നും ബീനാ ഫിലിപ്പ് പറഞ്ഞു.
ഓരോ കുട്ടിയും കണ്ടും കേട്ടും പഠിച്ചും അറിഞ്ഞും മാതൃകകൾ മനസ്സിലാക്കിയും തന്റെ ഉള്ളിലുള്ള കഴിവിനെ പരമാവധി ശക്തിപ്പെടുത്തണം. സ്വയം അറിവ് ആർജിക്കുകയും ജീവിതകാലം മുഴുവൻ വിജ്ഞാനാന്വേഷണം തുടരുകയും വേണമെന്നാണ് ഈ കാലഘട്ടം നമ്മിൽനിന്ന് ആവശ്യപ്പെടുന്നതെന്ന് മേയർ പറഞ്ഞു.
ഇച്ഛാശക്തിയോടെയുള്ള പഠനവും പഠനകാലത്ത് വളർത്തിയെടുക്കുന്ന നൈപുണിയുമാണ് വിദ്യാർഥികളെ ഉന്നത നിലയിലെത്തിക്കുന്നതെന്ന് മുഖ്യാതിഥിയായിരുന്ന കോഴിക്കോട് ഡിസ്ട്രിക്ട്് ഡെവലപ്മെന്റ് കമ്മിഷണർ അനുപം മിശ്ര പറഞ്ഞു. ഓരോ ദിവസവും സാധ്യതകളുടെ പുതിയവാതിലുകൾ തുറക്കുന്നു. അതിനനുസരിച്ച് മികവും പ്രൊഫഷണലിസവും വളർത്തിയെടുക്കാൻ നമുക്ക് കഴിയണം. വിപ്ലവാത്മകമായ ആശയങ്ങളും നവീനചിന്താഗതിയും ഉള്ളവർക്ക് മത്സരക്ഷമമായ ഈ ലോകത്ത്് വിജയിക്കാൻ ഒരു പ്രയാസവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ, ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) മയൂരാ ശ്രേയാംസ്കുമാർ, വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ് ) ദേവികാ ശ്രേയാംസ്കുമാർ എന്നിവർ പങ്കെടുത്തു.
ഗവേഷണത്തിനും പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിനുമുള്ള അവസരങ്ങൾ എന്ന വിഷയത്തിൽ ബെംഗളൂരു ഗാർഡൻ സിറ്റി കോളേജ് ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. ഡി.പി. സുധാകറും പ്ലസ് ടുവിനുശേഷമുള്ള കരിയർ പ്ലാനിങ്ങിനെക്കുറിച്ച് ഡോ. പി.ആർ. വെങ്കിട്ടരാമനും മെഡിക്കൽ എൻജിനിയറിങ് പ്രവേശനത്തെക്കുറിച്ച് ഡോ. എസ്. രാജൂകൃഷ്ണനും ക്ലാസെടുത്തു
ജൂണ്‍ 27, 28 തിയ്യതികളിലായി കോഴിക്കോട് ചിന്താവളപ്പ് ജങ്ഷനുസമീപം സാമൂതിരി കോളേജ് നോര്‍ത്ത് റോഡിലെ മെജസ്റ്റിക് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് വിദ്യാഭ്യാസമേള. കേരളത്തിനുപുറത്തുള്ള ഇരുപത്തിരണ്ടില്‍ കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
വിദഗ്ധരുടെ ക്ലാസുകള്‍
ജൂണ്‍ 27
രാവിലെ 11-ന് - ലോകം വികസിക്കുന്നു: ഗവേഷണത്തിനും പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള അവസരങ്ങള്‍, ഡോ. ഡി.പി. സുധാകര്‍, ഡയറക്ടര്‍
ഐ.ക്യു.എ.സി., ബെംഗളൂരു ഗാര്ഡന് സിറ്റി കോളേജ്.
ഉച്ചയ്ക്ക് 12-ന്- പ്ലസ്ടുവിനുശേഷമുള്ള കരിയര്‍ പ്ലാനിങ് - ഡോ. പി.ആര്. വെങ്കിട്ടരാമന്
ഉച്ചയ്ക്കുശേഷം മൂന്നിന് - മെഡിക്കല്‍, എന്‍ജിനിയറിങ് മേഖലകള്‍, ഡോ. എസ്. രാജൂകൃഷ്ണന്‍- പ്രവേശനപരീക്ഷാ മുന്‍ ജോയന്റ് കമ്മിഷണര്‍
ജൂണ്‍ 28
രാവിലെ 11-ന് : മോഡണൈസേഷന്‍ ഓഫ് ബിസിനസ് (ബിസിനസ് മാനേജ്മെന്റ് കോഴ്സ്), ഡോ. ദീപിക കൃഷ്ണന്- പ്രൊഫസര്‍, ബെംഗളൂരു പ്രസിഡന്‍സി യൂണിവേഴ്സിറ്റി
ഉച്ചയ്ക്കുശേഷം മൂന്നിന്- സിവില്‍ സര്‍വീസ് സ്വപ്നം എങ്ങനെ യാഥാര്‍ഥ്യമാക്കാം- ജ്യോതിസ് മോഹന്‍, ജോയന്റ് കമ്മിഷണര്‍, ആദായനികുതിവകുപ്പ്
.jpg?$p=d8cbf09&w=610&q=0.8)
വിവരങ്ങള്‍ക്ക്
0484 2884209, 9544056789 (രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെ).
കൂടുതല്‍ വിവരങ്ങള്‍ക്ക് -www.mathrubhumi.com/stat/aspire2022/
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..