എന്‍ജിനിയറിങ്, സയന്‍സ്: പഠനവും ജോലിയും-മാതൃഭൂമി വെബിനാര്‍ ഓഗസ്റ്റ് ആറു മുതല്‍ 16 വരെ


1 min read
Read later
Print
Share

എന്‍ജിനിയറിങ്, സയന്‍സ് മേഖലയിലെ പുതിയ പ്രവണതകള്‍ അറിയാനും പഠനത്തിനുശേഷം മികച്ച ജോലിനേടാനും വെബിനാറില്‍ പങ്കെടുക്കാം

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

പ്ലസ്ടുവിനുശേഷം എന്‍ജിനിയറിങ്, സയന്‍സ് മേഖലയിലെ ഉന്നതപഠനരംഗത്തെക്കുറിച്ച് അറിയാന്‍ മാതൃഭൂമി 'ആസ്‌ക് എക്‌സ്പേര്‍ട്ട് 2021' വെബിനാറില്‍ പങ്കെടുക്കാം. എന്‍ജിനിയറിങ്, സയന്‍സ് മേഖലയിലെ പുതിയ പ്രവണതകള്‍ മനസ്സിലാക്കി ഓരോ കോഴ്സും തിരഞ്ഞെടുക്കാം. പഠിക്കുമ്പോഴും ശേഷവും മികച്ച ജോലി എങ്ങനെ തിരഞ്ഞെടുക്കാമെന്ന് വെബിനാറില്‍ വിദഗ്ധര്‍ വിശദീകരിക്കും. ഏതെല്ലാം വിഷയങ്ങളും അതുമായി ബന്ധപ്പെട്ട് എന്തെല്ലാം തൊഴിലുകളും ഉണ്ടെന്ന് മനസ്സിലാക്കി വേണം പഠനം തുടങ്ങാന്‍.

പഠിച്ച വിഷയങ്ങളിലും അതിനപ്പുറവും അറിവുനേടി മികച്ച കരിയര്‍ രൂപപ്പെടുത്താന്‍ വെബിനാര്‍ സഹായിക്കും. എന്‍ജിനിയറിങ് പഠനരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങും റോബോട്ടിക്‌സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുണ്ട്. ഇവ ഉള്‍പ്പെടെ, ഇഷ്ടപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുത്ത് ആത്മവിശ്വാസത്തോടെ പഠിച്ചാല്‍ മികച്ച കരിയര്‍ ഉറപ്പാക്കാം. ഇതിന് വിദ്യാര്‍ഥികളെ സഹായിക്കുകയാണ് വെബിനാറിന്റെ ലക്ഷ്യം.

ഓരോ മേഖലയിലെയും പുതിയകാര്യങ്ങള്‍ അറിയണം. പ്ലസ്ടു ഫലം അറിയുന്നതിനുമുമ്പേ ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാം. ആരെങ്കിലും പറയുന്നതു കേട്ട് ഒരു വിഷയം പഠിക്കരുത്. കൂട്ടുകാര്‍ ഒരു കോഴ്സിന് പോകുന്നതിനാല്‍ എല്ലാവരും ആ കോഴ്സ് തിരഞ്ഞെടുക്കരുത്. എന്‍ജിനിയറിങ്, സയന്‍സ് മേഖലയിലെ പുതിയ വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ പരിചയപ്പെടണം. ഇതിനായാണ് വിദഗ്ധരെ ഉള്‍പ്പെടുത്തി മാതൃഭൂമി വിദ്യാര്‍ഥികള്‍ക്കായി എന്‍ജിനിയറിങ്, സയന്‍സ്: പഠനവും ജോലിയും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നത്. ലോകം മാറുന്നു, ജോലികളുടെ സ്വഭാവം മാറുന്നു. ഇതിന് അനുസരിച്ചുള്ള പഠനവും തയ്യാറെടുപ്പുമാണ് നടത്തേണ്ടത്. അതിനുള്ള വഴികാട്ടിയാണ് വെബിനാര്‍. വെബിനാറില്‍ മാതൃഭൂമിയുമായി സഹകരിക്കുന്നത് അമൃത വിശ്വവിദ്യാപീഠമാണ്.

വെബിനാറില്‍ രജിസ്റ്റര്‍ ചെയ്യാം

Content Highlights: Mathrubhumi Ask expert webinar on Engineering, Science Education and job Opportunities from August 6 to 13, Amrita VishwaVidyapeetham

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
V. Sivankutty

1 min

ഇത്തവണ വേനലവധി ഏപ്രില്‍ ആറു മുതൽ - മന്ത്രി വി.ശിവന്‍കുട്ടി

Jun 1, 2023


dk shivakumar

1 min

ഇവിടെ നാഗ്പൂര്‍ നയം വേണ്ട, സ്വന്തമായി വിദ്യാഭ്യാസ നയം രൂപീകരിക്കും- ഡി. കെ.ശിവകുമാര്‍. 

Jun 1, 2023


pinarayi vijayan

1 min

കാലൊടിഞ്ഞ ബെഞ്ചും, ചോര്‍ന്നൊലിക്കുന്ന സ്‌കൂളുമല്ല, ഇത് സ്മാര്‍ട്ട് സ്‌കൂളുകള്‍ - മുഖ്യമന്ത്രി

Jun 1, 2023

Most Commented