എൻജിനിയറിങ് പഠനവും ജോലിയും; ആസ്‌ക് എക്സ്‌പേർട്ട് വെബിനാർ | Ask Expert


.

കോഴിക്കോട്: മാതൃഭൂമി ഡോട്ട് കോമും അമൃത വിശ്വവിദ്യാപീഠവും ചേർന്നൊരുക്കുന്ന ആസ്ക് എക്സ്‌പേർട്ട് വെബിനാർ ഒക്ടോബർ മൂന്ന്, അഞ്ച് തീയതികളിൽ നടക്കും. ‘എൻജിനിയറിങ്-പഠനവും ജോലിയും; പുതിയ പ്രവണതകളും അവസരങ്ങളും’ എന്നതാണ് വിഷയം. ജോലി ലക്ഷ്യമാക്കി പഠിക്കേണ്ടത് എങ്ങനെ, ഉന്നതപഠനത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കും.

മൂന്നു സെഷനുകളായാണ് വെബിനാർ. മൂന്നിന് 10 മുതൽ 11 വരെ ബിൽഡ്‌നെക്‌സ്റ്റ് സി.ഇ.ഒ. വി. ഗോപീകൃഷ്ണൻ, കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിലെ സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫ. എം. ആനന്ദ് കുമാർ എന്നിവർ സംസാരിക്കും. ‘കൊറോഷൻ ഓഫ് സ്റ്റീൽ റീഇൻഫോഴ്‌സ്‌മെന്റ് ഇൻ കോൺക്രീറ്റ് സ്ട്രക്‌ചേഴ്‌സ്: ചലഞ്ചസ് ആൻഡ് ഓപ്പർച്യൂണിറ്റീസ്’ എന്നതാണ് വിഷയം. Register Now



11.30 മുതൽ 12.30 വരെയുള്ള രണ്ടാമത്തെ സെഷനിലെ വിഷയം ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഇന്റർനെറ്റ് ഓഫ് തിങ്സ് ഫോർ ഹെൽത്ത്’ എന്നതാണ്. മൈക്രോസോഫ്റ്റിലെ സയന്റിസ്റ്റ് അഭിജിത് അശോക്, അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്‌വർക്ക് ആൻഡ് ആപ്ലിക്കേഷൻസിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. പി. രാഹുൽ കൃഷ്ണൻ എന്നിവർ സംസാരിക്കും.

‘റീസന്റ് ഇന്നൊവേഷൻസ് ആൻഡ് ഫ്യൂച്ചർ ചലഞ്ചസ് ഇൻ റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ’ എന്ന വിഷയത്തിലാണ് അഞ്ചിന് 3.30 മുതൽ 4.30 വരെയുള്ള മൂന്നാമത്തെ സെഷൻ. ഇൻകെർ റോബോട്ടിക്സ് സി.ഇ.ഒ. രാഹുൽ പി. ബാലചന്ദ്രൻ, കോയമ്പത്തൂർ അമൃത സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം അധ്യാപകരായ ഡോ. രാംമോഹൻ ശ്രീരാംദാസ്, ഡോ. ടി. മോഹൻരാജ് എന്നിവർ സംസാരിക്കും.

ആസ്‌ക് എക്‌സ്‌പേർട്ട് വെബിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നേരത്തെ പേര് രജിസ്റ്റർ ചെയ്യനായി മാതൃഭൂമി ഡോട്ട് കോം സന്ദർശിക്കുക. https://www.mathrubhumi.com/stat/askexpert-2022/ എന്ന ലിങ്കിലൂടെയും രജിസ്റ്റർ ചെയ്യാവുന്നതാണ്.

Content Highlights: mathrubhumi ask expert webinar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented