പ്രതീകാത്മക ചിത്രം | Photo: Getty Images
മെഡിക്കല്‍, എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ ഒരുങ്ങിക്കഴിഞ്ഞു. എന്‍ജിനിയറിങ് റാങ്ക് വന്നുകഴിഞ്ഞാലുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍, അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന മാതൃഭൂമി പ്രൊഫഷണല്‍ കോഴ്‌സ് ഗൈഡന്‍സ് സെമിനാറില്‍ വിശദീകരിക്കും. facebook.com/mathrubhumidotcom വഴി ഉച്ചയ്ക്ക് 2.15 മുതല്‍ കാണാം.
സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനം ഏതുരീതിയില്‍, നടപടിക്രമങ്ങള്‍, ഫീസ്, അടക്കമുള്ള കാര്യങ്ങള്‍, ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ എങ്ങനെ എന്നിവ വിശദീകരിക്കും. എന്‍ജിനിയറിങ്ങിനും ഫാര്‍മസിക്കുമാണ് പ്രവേശനപരീക്ഷാ കമ്മിഷണര്‍ പരീക്ഷ നടത്തുന്നത്. നാറ്റ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ആര്‍ക്കിടെക്ചര്‍ പ്രവേശനം.
നീറ്റ് അടിസ്ഥാനമാക്കിയുള്ള കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തെക്കുറിച്ച് പ്രവേശനപരീക്ഷ മുന്‍ ജോയന്റ് കമ്മിഷണര്‍ എസ്. സന്തോഷ് കഴിഞ്ഞദിവസം ക്ലാസെടുത്തു. കേരളത്തിലെ മെഡിക്കല്‍ പ്രവേശന നടപടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കുസാറ്റ് പ്രവേശന നടപടികള്‍ നാളെ ഉച്ചയ്ക്ക് 2.15-ന്
പ്രവേശനപരീക്ഷ ഒഴിവാക്കിയതിനാല്‍ കുസാറ്റിലെ പ്രവേശനം ഏതു രീതിയിലാണെന്നതിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുണ്ട്. കുസാറ്റിലെ പ്രവേശനനടപടികള്‍ കുസാറ്റ് പോളിമര്‍ സയന്‍സ് ആന്‍ഡ് റബ്ബര്‍ ടെക്നോളജി വിഭാഗം മേധാവി ഡോ. സുനില്‍ കെ. നാരായണന്‍കുട്ടി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15-ന് വിശദീകരിക്കും. ഈ മാസം 25 വരെയാണ് സെമിനാര്‍.

Content Highlights: Mathrubhumi Ask Expert Profesional Course Guidance Seminar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..