മെഡിക്കൽ, എൻജിനിയറിങ് പ്രവേശനം: സംശയങ്ങൾ തീർക്കാം | Ask Expert 2022


മാതൃഭൂമി ഡോട്ട് കോം പ്രൊഫഷണൽ കോഴ്‌സ് ഗൈഡൻസ് സെമിനാർ ‘ആസ്‌ക് എക്‌സ്‌പേർട്ട് 2022’. എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾ സെമിനാറിൽ വിദഗ്ധരോട് ചോദിക്കാം.

Ask Expert

വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം നിർണായകമാണ് ഇനിയുള്ള ദിവസങ്ങൾ. കേരള എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മിഷണർ വൈകാതെ പ്രസിദ്ധപ്പെടുത്തും. നീറ്റ് യു.ജി. 2022 ഫലം താമസിയാതെ പ്രഖ്യാപിക്കും. ഓഗസ്റ്റ് 28-നാണ് ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷ നടക്കുന്നത്.

മെഡിക്കലിനും എൻജിനിയറിങ്ങിനും എത്ര റാങ്ക് വരെ പ്രവേശനം ലഭിക്കുമെന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ടാക്കുന്നു. ഫീസ് എത്ര, ഇനിയുള്ള പ്രവേശന നടപടികൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളിൽ സംശയങ്ങളുണ്ട്. ഇതെല്ലാം അകറ്റാനാണ് മാതൃഭൂമി ഡോട്ട് കോം പ്രൊഫഷണൽ കോഴ്‌സ് ഗൈഡൻസ് സെമിനാർ ‘ആസ്ക് എക്സ്‌പേർട്ട് 2022’ നടത്തുന്നത്. എറണാകുളം ടി.ഡി.എം. ഹാളിൽ ഓഗസ്റ്റ് 17-ന് നടക്കും. രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഒൻപതുമുതൽ ക്ലാസുകൾ തുടങ്ങും

പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾ സെമിനാറിൽ വിദഗ്ധരോട് ചോദിക്കാം. പങ്കെടുക്കുന്ന വിദ്യാർഥിക്ക് (രക്ഷിതാവ് ഉൾപ്പെടെ) 350 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. പ്രവേശന നടപടിക്രമങ്ങളും കഴിഞ്ഞ വർഷത്തെ അവസാന റാങ്ക് നിലയും വിശദീകരിക്കുന്ന ബുക്ക്‌ലെറ്റ്, ഉച്ചഭക്ഷണം എന്നിവ ലഭിക്കും. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് വാരികോലി അസോസിയേറ്റ് സ്പോൺസറാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി-കോട്ടയം, എറണാകുളം കരയോഗം എന്നിവരുടെ സഹകരണത്തോടെയാണ് സെമിനാർ നടത്തുന്നത്.

പങ്കെടുക്കുന്ന വിദഗ്ധർ

കേരള പ്രവേശനപരീക്ഷാ മുൻ ജോയന്റ് കമ്മിഷണർമാരായ ഡോ. എസ്. രാജൂകൃഷ്ണൻ, ഡോ. എസ്. സന്തോഷ്, മദ്രാസ് ഐ.ഐ.ടി. മുൻ പ്രൊഫസർ ഡോ. കൃഷ്ണൻ സ്വാമിനാഥൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി-കോട്ടയം അക്കാദമിക് അഫയേഴ്‌സ് അസോസിയേറ്റ് ഡീൻ ഡോ. എബിൻ ഡെനി രാജ്, ട്രാൻസ് ഡിസിപ്ലിനറി സർവകലാശാല പ്രൊഫസർ ടി.പി. സേതുമാധവൻ, കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗം മുൻ പ്രൊഫസർ ഡോ. കെ.എ. നവാസ്, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് വൈസ് പ്രിൻസിപ്പൽ ഡോ. ചിക്കു എബ്രഹാം എന്നിവർ അതതു മേഖലയുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കും.

പ്രത്യേക സെഷനുകൾ

*നീറ്റ് അടിസ്ഥാനത്തിൽ സംസ്ഥാന/ഓൾ ഇന്ത്യ മെഡിക്കൽ പ്രവേശനം എങ്ങനെ
*കേരള എൻട്രൻസ് അലോട്ട്‌മെന്റ്: ഓപ്ഷൻ രജിസ്‌ട്രേഷൻ നടപടികൾ
*മെഡിക്കൽ അനുബന്ധ കോഴ്‌സുകളും സാധ്യതകളും
*കുസാറ്റ് എൻജിനിയറിങ് പ്രവേശനം
*എൻജിനിയറിങ് ബ്രാഞ്ചുകൾ, അവയിൽ എന്തെല്ലാം പഠിക്കണം, ജോലി സാധ്യതകൾ
*ജെ.ഇ.ഇ. അഡ്വാൻസ്ഡ് വഴിയുള്ള ഐ.ഐ.ടി. പ്രവേശനം
*ജെ.ഇ.ഇ. മെയിൻ വഴിയുള്ള എൻ.ഐ.ടി., ഐ.ഐ.ഐ.ടി. പ്രവേശനം
*പ്ലേസ്‌മെന്റ് രംഗത്തെ പ്രവണതകൾ
*പാനൽ ചർച്ച - വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി

രജിസ്റ്റർ ചെയ്യാം
www.mathrubhumi.com/askexpert2022
9567345670, 9746122746

Content Highlights: mathrubhumi ask expert career guidance seminar 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented