മികച്ച കരിയര്‍മേഖലകള്‍ അറിയാം; മാതൃഭൂമി പ്രൊഫഷണൽ കോഴ്‌സ് സെമിനാർ 17-ന് | Ask Expert


എൻജിനിയറിങ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനം  തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം

.

മികച്ച കരിയർമേഖലകൾ തിരഞ്ഞെടുക്കുന്നതിന് വിദ്യാർഥികൾ മെഡിക്കൽ/എൻജിനിയറിങ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനനടപടികളിലേക്ക് കടക്കുകയാണ്. കേരള എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ പ്രവേശനനടപടികൾ പ്രവേശനപരീക്ഷാ കമ്മിഷണർ തുടങ്ങിക്കഴിഞ്ഞു.നീറ്റ് യു.ജി. പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചാൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനനടപടികൾ ആരംഭിക്കും. ജെ. ഇ.ഇ. മെയിൻ അന്തിമ സ്കോർ നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധപ്പെടുത്തി. പ്രവേശനനടപടികളിൽ എങ്ങനെ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്ക് അറിയാൻവേണ്ടിയാണ് മാതൃഭൂമി ഡോട്ട് കോം പ്രൊഫഷണൽ കോഴ്‌സ് ഗൈഡൻസ് സെമിനാർ ‘ആസ്ക് എക്സ്പേർട്ട് 2022’ ഓഗസ്റ്റ് 17-ന് എറണാകുളം ടി.ഡി.എം. ഹാളിൽ നടത്തുന്നത്. തുടർച്ചയായി 13-ാം വാർഷമാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

മെഡിക്കൽ പ്രവേശനം

സർക്കാർ - സ്വകാര്യ മെഡിക്കൽ കോളേജുകൾ, കല്പിത സർവകലാശാല എന്നിവയിലേക്കുള്ള പ്രവേശന നടപടികൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശയങ്കയുണ്ടാക്കുന്നതാണ്‌. നീറ്റ് (യു.ജി.) യോഗ്യതാപരീക്ഷ മാത്രമാണെന്ന് വിദ്യാർഥികൾ മനസ്സിലാക്കണം. കേരളത്തിലെ മെഡിക്കൽ പ്രവേശനം പ്രവേശനപരീക്ഷാ കമ്മിഷണറാണ് നടത്തുന്നത്. നീറ്റ് ഫലം വന്നതിനുശേഷമുള്ള പ്രവേശനനടപടികളെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ട്. നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന പൊതുകൗൺസലിങ്ങിനെക്കുറിച്ച് സംശയങ്ങൾ ഏറെയാണ്. ഇതെല്ലാം പരിഹരിക്കാൻ വേണ്ടിയാണ് സെമിനാർ നടത്തുന്നത്.

കേരള എൻജി./ആർക്കിടെക്ചർ

കേരളത്തിലെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി പ്രവേശന നടപടികൾ പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തും. എൻജിനിയറിങ്ങിനും ഫാർമസിക്കുമാണ് പ്രവേശനപരീക്ഷാ കമ്മിഷണർ പരീക്ഷ നടത്തുന്നത്. നാറ്റ സ്കോറിന്റെ അടിസ്ഥാനത്തിലാണ് ആർക്കിടെക്ചർ പ്രവേശനം.
പ്രവേശനപരീക്ഷകളുടെ ഫലം വന്നതിനുശേഷം നടക്കുന്ന ഓപ്ഷൻ രജിസ്‌ട്രേഷൻമുതൽ ഇഷ്ടപ്പെട്ട കോളേജും കോഴ്‌സും തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾവരെ സെമിനാറിൽ വിവരിക്കും. ജെ. ഇ.ഇ. മെയിൻ, അഡ്വാൻസ്ഡ് എന്നിവയ്ക്കുശേഷമുള്ള പ്രവേശനനടപടികൾ സെമിനാറിൽ വ്യക്തമാക്കും.

വിദഗ്ധരുടെ ക്ലാസുകൾ

പ്രവേശനനടപടികളെക്കുറിച്ച് വിശദീകരിക്കുന്നത് അതത് മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരാണ്. കേരള പ്രവേശനപരീക്ഷാ മുൻ ജോയന്റ് കമ്മിഷണർമാരായ ഡോ. എസ്. രാജൂകൃഷ്ണൻ, ഡോ. എസ്. സന്തോഷ്, മദ്രാസ് ഐ.ഐ.ടി. മുൻ പ്രൊഫസർ ഡോ. കൃഷ്ണൻ സ്വാമിനാഥൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി-കോട്ടയം അക്കാദമിക് അഫയേഴ്‌സ് അസോസിയേറ്റ് ഡീൻ ഡോ. എബിൻ ഡെനി രാജ്, ട്രാൻസ് ഡിസിപ്ലിനറി സർവകലാശാല പ്രൊഫസർ ടി.പി. സേതുമാധവൻ, കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗം പ്രൊഫസർ ഡോ. കെ.എ. നവാസ്, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് വൈസ് പ്രിൻസിപ്പൽ ഡോ. ചിക്കു ഏബ്രഹാം എന്നിവർ ക്ലാസുകളെടുക്കും. കുസാറ്റ് ബി.ടെക്. പ്രവേശന നടപടികളെക്കുറിച്ച് കുസാറ്റ് പോളിമര്‍ സയന്‍സ് ആന്‍ഡ് റബ്ബര്‍ ടെക്നോളജി വകുപ്പ് മേധാവി ഡോ. സുനില്‍ കെ. നാരായണന്‍ കുട്ടി വിശദീകരിക്കും

സംശയങ്ങൾ ചോദിക്കാം

ഓപ്ഷൻ രജിസ്‌ട്രേഷൻ, അലോട്ട്‌മെന്റ് തുടങ്ങിയവ സെമിനാറിൽ വിദഗ്ധർ വിശദീകരിക്കും. ഇതിനുശേഷം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടാകുന്ന സംശയങ്ങൾ തീർക്കാൻ പ്രത്യേക പാനൽചർച്ചയുണ്ടാകും. പങ്കെടുക്കുന്ന വിദ്യാർഥിക്ക് (രക്ഷിതാവ് ഉൾപ്പെടെ) 350 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. പ്രവേശന നടപടിക്രമങ്ങളും കഴിഞ്ഞവർഷത്തെ അവസാന റാങ്ക് നില വിശദീകരിക്കുന്ന ബുക്ക്‌ലെറ്റും ഉച്ചഭക്ഷണവും നൽകും. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് വാരികോലി അസോസിയേറ്റ് സ്പോൺസറാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി-കോട്ടയം, എറണാകുളം കരയോഗം എന്നിവരുടെ സഹകരണത്തോടെയാണ് സെമിനാർ നടത്തുന്നത്.

രജിസ്റ്റർ ചെയ്യാം www.mathrubhumi.com/askexpert2022

Contact : 9567345670, 9746122746


Content Highlights: mathrubhumi ask expert 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented