ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ കോഴ്സുകളെക്കുറിച്ചറിയാന്‍ തിങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് മാതൃഭൂമി വെബിനാര്‍


കോഴ്സുകള്‍ക്ക് എങ്ങനെയാണ് പ്രവേശനം ലഭിക്കുക, ഏതൊക്കെ ദേശീയ സ്ഥാപനങ്ങളിലാണ് ഈ കോഴ്സുകള്‍ ലഭ്യമായിട്ടുള്ളത്, പ്രവേശനം എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വെബിനാറില്‍നിന്നു ലഭിക്കും

പ്രതീകാത്മക ചിത്രം | Photo: gettyimages.in

കൊച്ചി: പ്ലസ്ടുകാർക്ക് മികച്ച തൊഴിലവസര സാധ്യതകളുള്ള ആർക്കിടെക്ചർ (ബി.ആർക്ക്), ഡിസൈൻ (ബി.ഡിസ്.) കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി മാതൃഭൂമിയുടെ നേതൃത്വത്തിൽ തിങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകീട്ട് ഏഴിനാണ് വെബിനാർ.

ന്യൂഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ, ഐ.ഐ.ടി.കൾ, എൻ.ഐ.ടി.കൾ, അഹമ്മദാബാദിലെ സെന്റർ ഫോർ എൻവയോൺമെന്റൽ പ്ലാനിങ് ആൻഡ് ടെക്നോളജി തുടങ്ങിയ മികച്ച സ്ഥാപനങ്ങൾ ആർക്കിടെക്ചറിൽ നല്ല പഠനം സാധ്യമാണ്. വിവിധ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുകളിലെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജികളിലെയും ഐ.ഐ.ടി.കളിലെയും ബാച്ലർ ഓഫ് ഡിസൈൻ, ബാച്ലർ ഓഫ് ഫാഷൻ മാനേജ്മെന്റ് എന്നിവ ഉയർന്ന നിലവാരം പുലർത്തുന്ന കോഴ്സുകളാണ്.

ഈ കോഴ്സുകൾക്ക് എങ്ങനെയാണ് പ്രവേശനം ലഭിക്കുക, ഏതൊക്കെ ദേശീയ സ്ഥാപനങ്ങളിലാണ് ഈ കോഴ്സുകൾ ലഭ്യമായിട്ടുള്ളത്, പ്രവേശനം എങ്ങനെ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം വെബിനാറിൽനിന്നു ലഭിക്കും. തിങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരായ വിബു സുരേന്ദ്രൻ, സച്ചിൻ സി. കുഴിവേലിൽ, സൂരജ് രജിനാൾഡ് എന്നിവർ വെബിനാറിന് നേതൃത്വം നൽകും.

വെബിനാറിൽ പങ്കെടുക്കുന്നതിന് www.thincnata.com/webinar/ എന്ന ലിങ്കിലൂടെ ഞായറാഴ്ച വൈകുന്നേരം അഞ്ച് വരെ രജിസ്റ്റർ ചെയ്യാം. സൂം മീറ്റിങ് വഴിയാണ് വെബിനാർ നടക്കുന്നത്. വിവരങ്ങൾക്ക്: 80861 11216/80861 11044 (വാട്സാപ്പ്).

Content Highlights: Mathrubhumi And Think institute webinar about Architecture, design courses

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented