എം.പി രാജേഷ് ശ്രുതി നാരായണന്റെ കുടുബത്തോടൊത്ത്
പൊതുവിദ്യാലയത്തില്‍ പഠിച്ച് ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പോവുക. അവിടെ യു.എസ്. പ്രസിഡന്റിന്റെ മികച്ച യുവശാസ്ത്രജ്ഞയ്ക്കുള്ള പുരസ്കാര ജേതാവാകുക...ആ തുക തന്റെ നാട്ടിലെ സാധാരണക്കാരായ പെണ്‍കുട്ടികളെ സഹായിക്കാനായി വിനിയോഗിക്കുക...അസാധ്യമെന്ന് തോന്നുന്ന പലതും കൈയെത്തിപ്പിടിക്കാനുവുന്നതേയുള്ളൂവുന്ന് ഓര്‍മ്മിപ്പിക്കുകയാണ് ശ്രുതി നാരായണന്.
തനിക്ക് ലഭിച്ച് മുഴുവന്‍ ഫെലോഷിപ്പ് തുകയും സാധാരണക്കാരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സംഭാവന നല്കിയ ശ്രുതിയുടെ പ്രവൃത്തി എംബി രാജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നാടറിഞ്ഞത്. തനിക്കു ലഭിച്ച അവാര്‍ഡ് തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനയി ചെലവിടാന്‍ ആഗ്രഹിക്കുന്നുവെന്ന് ശ്രുതി എംപി രാജേഷിനെ അറിയിച്ചിരുന്നു. പൊതുവിദ്യാലയത്തില്‍ പഠിച്ച് മികച്ച കരിയര്‍ കണ്ടെത്തിയ ശ്രുതി ഇപ്പോള്‍ ക്ലെംസണ്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപികയാണ്
തൃത്താല മണ്ഡലത്തിലെ പഠിക്കാന്‍ മിടുക്കരും സാമ്പത്തികമായി പിന്തുണ അര്‍ഹിക്കുന്നവരുമായ കുട്ടികള്‍ക്ക് ഒരു ജനകീയ സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നുണ്ട്. ആ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 8 പെണ്‍കുട്ടികള്‍ക്ക് അവരുടെ പ്ലസ്വണ്, പ്ലസ്ടു പഠന കാലയളവിലുടനീളം നല്‍കാനുള്ള സ്കോളര്‍ഷിപ്പ് തുക ശ്രുതി നല്‍കും.
.jpg?$p=a80322e&w=610&q=0.8)
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സമൂഹത്തിനാകെ പ്രചോദനമാകുന്ന ഒരു പ്രവൃത്തിയെക്കുറിച്ചുള്ള സന്തോഷം ഇവിടെ പങ്കുവയ്ക്കട്ടെ. ശ്രുതിയെക്കുറിച്ച് ഞാന്‍ നേരത്തെ ഇവിടെ പറഞ്ഞിട്ടുണ്ട്. കുമരനെല്ലൂര്‍ സ്കൂളില്‍ പഠിച്ച മിടുക്കി. യു.എസ്. പ്രസിഡന്റിന്റെ മികച്ച യുവശാസ്ത്രജ്ഞയ്ക്കുള്ള പുരസ്കാര ജേതാവ്. ഇപ്പോള്‍ ക്ലെംസണ്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപിക. ശ്രുതി നല്കിയ വാക്ക് പാലിക്കുന്നതിനെക്കുറിച്ചാണീ കുറിപ്പ്
തനിക്കു ലഭിച്ച അവാര്‍ഡ് തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനയി ചെലവിടാന്‍ ആഗ്രഹിക്കുന്നു എന്ന് ശ്രുതി എന്നെ അറിയിച്ചിരുന്നു. തൃത്താല മണ്ഡലത്തില്‍ പഠിക്കാന്‍ മിടുക്കരും സാമ്പത്തികമായി പിന്തുണ അര്‍ഹിക്കുന്നവരുമായ കുട്ടികള്‍ക്ക് ഒരു ജനകീയ സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നുണ്ട്. ആ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 8 പെണ്‍കുട്ടികള്‍ക്ക് അവരുടെ പ്ലസ്വണ്, പ്ലസ്ടു പഠന കാലയളവിലുടനീളം നല്‍കാനുള്ള സ്കോളര്‍ഷിപ്പ് തുക ശ്രുതി നല്‍കും. കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്നെത്തിയ ശ്രുതി എന്നെ കാണാന്‍ സമയം ചോദിച്ചിരുന്നു. കുമരനെല്ലൂരില്‍ പരിപാടിയുള്ളതിനാല്‍ വീട്ടിലേക്ക് വരാം എന്ന് ഞാന്‍ പറ!ഞ്ഞു. ശ്രുതിയും അതേ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായ ഭര്‍ത്താവ് പ്രദീഷും അഞ്ചുവയസ്സുകാരി മകളും പരിഷത്ത് പ്രവര്‍ത്തകരായ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നു. അവിടെവച്ചുതന്നെ ശ്രുതി ചെക്ക് കൈമാറാന്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ പണം എനിക്കു തരുന്നതിനു പകരം പദ്ധതി പ്രകാരം തെരഞ്ഞെടുക്കുന്ന കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് തുക അയച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ജനകീയ സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അര്‍ഹരായ കുട്ടികളെ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടുമാസത്തിനകം തെരഞ്ഞെടുക്കും. മറ്റ് പല സുഹൃത്തുക്കളും കൂട്ടായ്മകളും കുട്ടികളുടെ സ്കോളര്‍ഷിപ്പ് സ്പോണ്സര് ചെയ്യാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. അവരുടെ വിവരങ്ങളും പദ്ധതിയുടെ വിശദാംശങ്ങളും പിന്നീട് പങ്കുവയ്ക്കാം.
പൊതുവിദ്യാലയത്തില്നിന്നാണ് ശ്രുതി പഠിച്ചുയര്‍ന്നത്. അതിലൂടെ ആര്‍ജ്ജിച്ച സാമൂഹിക പ്രതിബദ്ധതയാണ് തന്റെ പുരസ്കാര തുക പൊതുവിദ്യാലയങ്ങളിലെ മിടുക്കികളായ പെണ്‍കുട്ടികളുടെ പഠനത്തിനായി വിനിയോഗിക്കാന്‍ ശ്രുതിയെ പ്രേരിപ്പിച്ചത്. ശ്രുതിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി. സ്കോളര്‍ഷിപ്പിനുള്ള പിന്തുണയ്ക്കു മാത്രമല്ല, നിറഞ്ഞ സ്നേഹത്തിനും ഗംഭീര പഴംചക്ക പ്രഥമനോടുകൂടിയ ഭക്ഷണത്തിനും കൂടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..