-
ന്യൂഡല്‍ഹി: അവസാനവര്‍ഷ സര്‍വകലാശാലാ പരീക്ഷകള്‍ നടത്താതെ വിദ്യാര്‍ഥികളെ ജയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന സുപ്രീംകോടതി വിധി ഒറ്റനോട്ടത്തില്‍:
1. സെപ്റ്റംബര്‍ 30-നകം അവസാനവര്‍ഷ പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്ന യു.ജി.സി. മാര്‍ഗരേഖ റദ്ദാക്കണമെന്ന ആവശ്യം തള്ളി.
2. സെപ്റ്റംബര്‍ 30-നുമുമ്പായി പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന ചില സംസ്ഥാനങ്ങളിലെ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം നിലനില്‍ക്കും. അതായത്, പരീക്ഷ പൂര്‍ത്തിയാക്കാന്‍ അന്തിമ തീയതി (സെപ്റ്റംബര്‍ 30) നിശ്ചയിച്ച യു.ജി.സി. നടപടിയെ ദുരന്തനിവാരണ നിയമംകൊണ്ട് മറികടക്കാം.
3. സെപ്റ്റംബര്‍ 30-നകം പരീക്ഷ നടത്താനാവില്ലെന്ന് ഏതെങ്കിലും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തീയതി നീട്ടിക്കിട്ടാന്‍ യു.ജി.സി.യെ സമീപിക്കാം. സംസ്ഥാനങ്ങളുടെ അപേക്ഷയില്‍ യു.ജി.സി. എത്രയും വേഗം തീരുമാനമറിയിക്കണം.
4. സംസ്ഥാനങ്ങള്‍ക്കോ സര്‍വകലാശാലകള്‍ക്കോ അവസാനവര്‍ഷ പരീക്ഷയില്ലാതെ മുന്‍ പ്രകടനത്തിന്റെയും ഇന്റേണല്‍ അസസ്മെന്റിന്റെയും അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ ജയിപ്പിക്കാനാവില്ല. അങ്ങനെ ചെയ്യുന്നത് ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിലല്ല. അത് യു.ജി.സി.യുടെ മാര്‍ഗരേഖയ്ക്ക് വിരുദ്ധവുമാണ്.
5. യു.ജി.സി.യുടെ മാര്‍ഗരേഖ നിയമവിരുദ്ധമാണെന്നോ ഉപദേശകരൂപത്തിലുള്ളതാണെന്നോ പറയാനാവില്ല. യു.ജി.സി.യുടെ മാര്‍ഗരേഖ പാലിക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്.
Content Highlights: Major Points of Supreme Court Verdict on Final Year Exams
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..