-
കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച ഗവൺമെന്റ് ഓട്ടോണമസ് കോളേജ് എന്ന നേട്ടം സ്വന്തമാക്കി എറണാകുളം മഹാരാജാസ് കോളേജ്. സ്വകാര്യ ഏജൻസിയായ എജ്യുക്കേഷൻ വേൾഡിന്റെ ഹയർ എജ്യൂക്കേഷൻ റാങ്ക് പട്ടികയിലാണ് രാജ്യത്തെ മറ്റ് സർക്കാർ കോളേജുകളെ പിന്തള്ളി എറണാകുളം മഹാരാജാസ് കോളേജ് ഒന്നാമതെത്തിയത്.
ഇന്ത്യയിലെ 500 ആർട്സ് ആൻഡ് സയൻസ് കോളേജുകളെ കേന്ദ്രീകരിച്ച് ഗവൺമെന്റ് ഓട്ടോണമസ് കോളേജ്, സ്വകാര്യ ഓട്ടോണമസ് കോളേജ്, ഓട്ടോണമസ് പദവി ലഭിക്കാത്ത കോളേജ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പഠനം നടന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മികച്ച പത്ത് കോളേജാണ് ഓരോ വിഭാഗത്തിന്റെയും റാങ്ക്പട്ടികയിൽ ഇടംപിടിച്ചത്. റാങ്ക് പട്ടികയിൽ ഇടംപിടിച്ച കേരളത്തിലെ ഒരേ ഒരു കോളേജും എറണാകുളം മഹാരാജാസ് കോളേജാണ്.
അധ്യാപക നൈപുണ്യം, അധ്യാപകരുടെ ക്ഷേമവും വികസനവും, പാഠ്യപദ്ധതിയും അധ്യാപന ശാസ്ത്രവും, വിദ്യാർഥികളുടെ ജോലി ലഭ്യത, അടിസ്ഥാന സൗകര്യം, നേതൃത്വം/ഭരണ മേന്മ എന്നീ മേഖലകളിലായിരുന്നു പഠനം. അധ്യാപക നൈപുണ്യത്തിൽ മറ്റു കോളേജുകളെ ബഹുദൂരം പിന്നിലാക്കിയാണ് എറണാകുളം മഹാരാജാസ് കോളേജ് മുന്നേറിയത്. ഈ വിഭാഗത്തിൽ 200-ൽ 167 മാർക്ക് മഹാരാജാസ് നേടി.
പാഠ്യപദ്ധതിയും അധ്യാപന ശാസ്ത്രവും എന്ന വിഭാഗത്തിലും എറണാകുളം മഹാരാജാസ് കോളേജ് മികച്ച പ്രകടനം കാഴ്ചെവച്ചതായി എജ്യൂക്കേഷൻ വേൾഡിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. 18 ഡിപ്പാർട്ടുമെന്റുകളിലായി 183 അധ്യാപകരും 2,522 വിദ്യാർഥികളുമാണ് മഹാരാജാസ് കോളേജിലുള്ളത്. ഭോപ്പാൽ സരോജിനി നായിഡു ഗവൺമെന്റ് ഗേൾസ് പി.ജി. കോളേജാണ് റാങ്ക് ലിസ്റ്റിൽ രണ്ടാമതെത്തിയിരിക്കുന്നത്. ബാംഗ്ലൂർ ഗവൺമെന്റ് സയൻസ് കോളേജിനാണ് മൂന്നാം സ്ഥാനം.
Content Highlights: Maharaja's College becomes the best autonomous college in india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..