കില (KILA) യില്‍ വിവിധ എംഎ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


Representational image

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ടേഷന് (കില) കീഴിൽ കണ്ണൂർ തളിപ്പറമ്പിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് (ഐ.പി.പി.എൽ.) വിവിധ എം.എ. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

• എം.എ. സോഷ്യൽ ഓൺട്രപ്രണർഷിപ്പ് ആൻഡ് ഡെവലപ്പ്‌മെന്റ്



• എം.എ. പബ്ലിക് പോളിസി ആൻഡ് ഡെവലപ്പ്മെന്റ്

• എം.എ. ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ്

യോഗ്യത: ഏതൊരു വിഷയത്തിലും 50 ശതമാനത്തിനുമുകളിൽ മാർക്ക് നേടിയ ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഓരോ കോഴ്സിലും ഒരു മുൻ ജനപ്രതിനിധിക്കും ഒരു തദ്ദേശ സ്വയംഭരണവകുപ്പിലെ ഉദ്യോഗസ്ഥനും സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്.

രജിസ്ട്രേഷൻ ഫീസ് 450 രൂപ (എസ്.സി./എസ്.ടി./പി. ഡബ്ല്യു.ബി.ഡി - 270 രൂപ) ഓൺലൈനായി അടച്ചശേഷം യു.ടി.ആർ. നമ്പർ ഉപയോഗിച്ച് അപേക്ഷ www.kila.ac.in/courses-offered വഴി നവംബർ 21 വരെ സമർപ്പിക്കാം. ഓരോ കോഴ്‌സുകളിലേക്കും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ്, രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ചതിന്റെ രേഖ, മറ്റ് അനുബന്ധരേഖകൾ എന്നിവ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.

Content Highlights: MA Programmes in KILA


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented