ജോലി കിട്ടിയതുകൊണ്ട് പഠനം നിര്‍ത്തേണ്ടി വന്നോ? ജോലിയോടൊപ്പം എം.ടെക്. പഠനവുമായി കോട്ടയം ഐ.ഐ.ഐ.ടി


അജീഷ് പ്രഭാകരൻ ajeeshpp@mpp.co.in

Representative image

പ്രൊഫഷണൽ മേഖലയിലെ മികവിന് പഠനംതുടരാം; ജോലി കിട്ടിയതുകൊണ്ട് പഠനം നിർത്തേണ്ടിവന്നവർക്ക് ഇനിയും പഠിക്കാം. അതും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) കോട്ടയത്ത്. ജോലിചെയ്യുന്നവരുടെ നൈപുണി വികസിപ്പിക്കാനും അതിനുവേണ്ട കോഴ്‌സുകൾചെയ്യാനും കമ്പനികൾ /സ്ഥാപനങ്ങൾ ജീവനക്കാർക്ക് അനുമതിനൽകുന്നുണ്ട്. ഇത് ഉപയോഗിക്കാൻ താത്പര്യമുള്ളവർക്ക് കോഴ്‌സിന്റെ ഭാഗമാകാം.

കോഴ്‌സുകൾ  • എം.ടെക്. ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്
  • എം.ടെക്. ഇൻ സൈബർ സെക്യൂരിറ്റി
  • എം.ടെക്. ഇൻ കംപ്യൂട്ടർ സയൻസസ് ആൻഡ് എൻജിനിയറിങ് (സ്പെഷ്യലൈസേഷൻ- ബിഗ് ഡേറ്റ, മെഷീൻ ലേണിങ്)
കോഴ്‌സ് വർക്ക്

മൂന്ന്-അഞ്ച് വർഷംകൊണ്ട് പൂർത്തിയാക്കാവുന്ന അറുപത് ക്രെഡിറ്റാണ് കോഴ്സിലുള്ളത്. ഇതിൽ 32 ക്രെഡിറ്റ് കോഴ്‌സ് വർക്ക് ആദ്യ രണ്ടുവർഷം ചെയ്യണം. മൂന്നാംവർഷം രണ്ട് ഘട്ടങ്ങളിലായി 14 ക്രെഡിറ്റ് വീതമുള്ള പ്രോജക്ട്‌ ഉണ്ടാകും. കോഴ്‌സ് വർക്ക് കഴിഞ്ഞതിനുശേഷമാണ് പ്രോജക്ട്‌ തുടങ്ങുക. ഫുൾടൈം വിദ്യാർഥികളുടെ കോഴ്‌സ് ക്രെഡിറ്റുകൾക്ക് തുല്യമാണ് ഈ കോഴ്‌സും. എം.ടെക്‌. പ്രോഗ്രാം ആവശ്യമെങ്കിൽ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമായി മാറ്റാം. ബന്ധപ്പെട്ട മേഖലയിൽ ഗവേഷണ, വ്യവസായ മേഖലയിൽ പരിചയമുള്ളവരാണ് ക്ലാസെടുക്കുക. ജേണലുകളിൽ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കാനും കോൺഫറൻസുകളിൽ പങ്കെടുക്കാനും പഠിക്കാം.

യോഗ്യത

വ്യവസായമേഖല, റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, അക്കാദമിക് മേഖലയിലുള്ളവർക്ക് അപേക്ഷിക്കാം. 60 ശതമാനം മാർക്കോടെയുള്ള ബി.ടെക്., ബി.ഇ., എ.എം. ഐ.ഇ. ബിരുദം, എം.സി.എ., എം.എസ്‌സി., എം.എസ്. ഇൻ സി.എസ്., ഐ.ടി., മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്. ഷോർട്ട് ലിസ്റ്റ് ചെയ്തവർക്ക് എഴുത്തുപരീക്ഷ, അഭിമുഖം ഉണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ്, സൈബർ സെക്യൂരിറ്റി മേഖലയിലെ പ്രവൃത്തിപരിചയം അഭിമാക്യം.

അവസാന തീയതി: നവംബർ 30

പിഎച്ച്.ഡി. പ്രവേശനം

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, കംപ്യൂട്ടേഷണൽ മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ പിഎച്ച്.ഡി. പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. സ്കോളർഷിപ്പ്, സ്പോൺസേർഡ്, സെൽഫ്-ഫിനാൻസിങ്, എക്‌സ്റ്റേണൽ രജിസ്‌ട്രേഷൻ എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം

അവസാന തീയതി: നവംബർ 23

ക്ലാസും പ്രോജക്ടും മൂല്യനിർണയവും ഉൾപ്പെടെ എല്ലാം ഓൺലൈനാണ്. സെമസ്റ്റർ പരീക്ഷയ്ക്കുവേണ്ടിമാത്രം കാമ്പസിൽ വന്നാൽമതി. വർക്കിങ് പ്രൊഫഷണൽസിന് ഇടയ്ക്ക് ജോലി മാറേണ്ടിവരുന്ന സാഹചര്യം ഉണ്ടായാൽ സെമസ്റ്റർ ബ്രേക്ക് കൊടുക്കും. അതുകൊണ്ട് കോഴ്സ് പൂർത്തിയാക്കാൻ അഞ്ചു വർഷംവരെ എടുക്കാം-ഡോ. എം. രാധാകൃഷ്ണൻ രജിസ്ട്രാർ, ഐ.ഐ.ഐ.ടി. കോട്ടയം

വിവരങ്ങൾക്ക്: www.iiitkottayam.ac.in

Content Highlights: M.Tech along with work


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented