മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ എം.എസ്‌സി, അപേക്ഷ ഓഗസ്റ്റ് 12 വരെ


Representative image

കേരളത്തിൽ തിരുവനന്തപുരം ഗവൺമെന്റ്‌ മെഡിക്കൽ കോളേജ്, കോഴിക്കോട് മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് എന്നിവയിൽ നടത്തുന്ന മാസ്റ്റർ ഓഫ് സയൻസ് ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എസ്‌സി. എം.എൽ.ടി.) പ്രോഗ്രാമിലെ മെരിറ്റ് സീറ്റുകളിലെ പ്രവേശനത്തിന്, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു.

പ്രവേശനവുമായി ബന്ധപ്പെട്ട നടപടികൾ www.lbscentre.in വഴിയാകും നടത്തുക. മൈക്രോബയോളജി, ബയോകെമിസ്ട്രി, പതോളജി എന്നീ സ്പെഷ്യലൈസേഷനുകളിലാണ് പ്രോഗ്രാം ഉള്ളത്. യോഗ്യത: ബി.എസ്‌സി. (എം.എൽ.ടി.) മൊത്തം 55 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. ഉയർന്ന പ്രായപരിധി 40 വയസ്സാണ്. സർവീസ് ക്വാട്ട അപേക്ഷകർക്ക് 49 വയസ്സും.

സർവീസ് ക്വാട്ട ഉൾപ്പെടെയുള്ള പ്രവേശനം പ്രവേശനപരീക്ഷവഴിയാകും. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക്, ബയോകെമിസ്ട്രി (60 ചോദ്യങ്ങൾ), മൈക്രോബയോളജി (60), പത്തോളജി (60), ഹെമറ്റോളജി ആൻഡ് ബ്ലഡ് ബാങ്കിങ് (20) എന്നിവയിൽനിന്ന്‌ ബി.എസ്‌സി. എം.എൽ.ടി. പരീക്ഷാനിലവാരമുള്ള ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും.

ശരിയുത്തരം മൂന്നുമാർക്ക്. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് വീതം നഷ്ടപ്പെടും. പരീക്ഷയിൽ യോഗ്യത നേടാൻ 40 ശതമാനം മാർക്ക് നേടണം (സർവീസ് വിഭാഗം- 40 ശതമാനം, എസ്.ഇ.ബി.സി., പി.എച്ച്.-35 ശതമാനം, പട്ടികവിഭാഗം- 30 ശതമാനം).

അപേക്ഷ www.lbscentre.in വഴി ഓഗസ്റ്റ് 12 വരെ നൽകാം.

Content Highlights: M.Sc in Medical Laboratory Technology

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented