എം.ജി സർവകലാശാല | Photo-Mathrubhumi
കോട്ടയം:മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപേക്ഷകളുടെ കണക്കെടുക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച വിദ്യാര്‍ഥിനിക്ക് അത് വേഗത്തില്‍ നല്കാന് കൈക്കൂലി വാങ്ങിയ സെക്ഷന്‍ അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടിയ സാഹചര്യത്തിലാണ് നടപടി.
വിവിധ സെക്ഷനുകളില്‍ ലഭിച്ച അപേക്ഷകള്‍, തീരുമാനമായത്, തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നവ എന്നിവ പരിശോധിക്കും. തിങ്കളാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും. കൈക്കൂലി സംഭവത്തെക്കുറിച്ച് സിന്‍ഡിക്കേറ്റ് അന്വേഷണം പ്രഖ്യാപിച്ചേക്കും.
സര്‍ട്ടിഫിക്കറ്റ്, മൈഗ്രേഷന്‍, റീവാല്യുവേഷന്, മേഴ്സി ചാന്‍സ് പരീക്ഷ തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ക്കാണ് വിദ്യാര്‍ഥികള്‍ അപേക്ഷിക്കുന്നത്. എന്തു കാരണത്താലാണ് തീരുമാനം നീളുന്നതെന്ന് പരിശോധിക്കും.
തീര്‍പ്പാകാതെ കിടക്കുന്ന അപേക്ഷകളില്‍, പെട്ടെന്ന് പരിഹരിക്കാവുന്നവയ്ക്കായി അദാലത്ത് നടത്തുന്നതിനെക്കുറിച്ചും ആലോചിക്കും. അപേക്ഷകളില്‍ ന്യൂനതകളുണ്ടെങ്കില്‍ അത് വിദ്യാര്‍ഥിയെ ഇ- മെയില്‍ വഴി അറിയിക്കും.
പരീക്ഷാ ഭവനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായാണ് വിദ്യാര്‍ഥികള്‍ കൂടുതലായി സര്‍വകലാശാലയില്‍ എത്തുന്നത്. തിരക്ക് കുറയ്ക്കാനും വിദ്യാര്‍ഥികള്‍ അനാവശ്യമായി സെക്ഷനുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാനും പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും.
Content Highlights: m.g university to take the list of applications submitted by students
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..