Representative image
മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന നീറ്റ് യു.ജി. അധിഷ്ഠിത എം.ബി.ബി.എസ്./ബി.ഡി.എസ്./ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സുകളിലെ പ്രവേശനപ്രക്രിയയുടെ രണ്ടാംറൗണ്ട് അലോട്ട്‌മെന്റ് ഫലം പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ മെഡിക്കല്‍/െഡന്റല്‍ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട, എയിംസ്, ജിപ്മര്‍, കേന്ദ്ര സര്‍വകലാശാലകള്‍/ദേശീയ സ്ഥാപനങ്ങള്‍, ഇ.എസ്.ഐ.സി. ഐ.പി. ക്വാട്ട, കല്പിത സര്‍വകലാശാലകള്‍ തുടങ്ങിയ വിഭാഗങ്ങളിലെ എം.ബി.ബി.എസ്./ബി.ഡി.എസ്./ബി.എസ്‌സി. നഴ്‌സിങ് സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ് നടത്തിയത്. അലോട്ട്‌മെന്റ് പട്ടിക www.mcc.nic.inല്‍ ലഭിക്കും. അലോട്ട്‌മെന്റ് െലറ്റര്‍ സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാര്‍ച്ച് അഞ്ചിനകം സ്ഥാപനത്തില്‍/കോളേജില്‍ പ്രവേശനം നേടണം. പ്രവേശനം നേടാത്തപക്ഷം, അവരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടും. രണ്ടാംറൗണ്ട് അലോട്ട്‌മെന്റ് സ്വീകരിച്ച് പ്രവേശനം നേടുന്നവര്‍ക്ക് തുടര്‍ന്ന് ഒരു അലോട്ട്‌മെന്റിലും (കേന്ദ്രം/സംസ്ഥാനം) പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാകില്ല.
Content Highlights: M.C.C. Neat U.G. Second round allotment till March 5
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..