വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി | ഫോട്ടാ: എസ്. ശ്രീകേഷ്/ മാതൃഭൂമി
തിരുവനന്തപുരം: മുടങ്ങിക്കിടക്കുന്ന എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് തുക ഉടന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 31 കോടി രൂപയാണ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ളതെന്നും മന്ത്രി അറിയിച്ചു. ഈ വര്‍ഷത്തെ പരീക്ഷകള്‍ ഏപ്രില്‍ മാസത്തില്‍ നടക്കും. പരീക്ഷാ തീയ്യതിയും ടൈം ടേബിളും വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും സ്‌കോളര്‍ഷിപ്പ് വിതരണം വൈകുന്നതാണ് പരീക്ഷ വൈകുന്നതിന് കാരണമായതെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ സ്‌കൂളുകളിലെ നാല്, ഏഴ് ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലോവര്‍, അപ്പര്‍ പ്രൈമറി സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്ക് തുക ലഭിച്ചിരുന്നില്ല
Content Highlights: LSS, USS examination will be held on April 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..