ഞാനിനി ഒരിക്കലും ചെയ്യില്ല, പിണങ്ങല്ലേ ടീച്ചറേ...ഉമ്മ; വൈറലായി കരളലിയുന്ന ഒരു മാപ്പുപറച്ചില്‍


.

ക്ലാസില്‍ വികൃതി കാണിക്കാത്ത കുഞ്ഞുങ്ങള്‍ കുറവായിരിക്കും. കുറുമ്പു കാട്ടുന്ന കുഞ്ഞുങ്ങളെ നേരെയിരുത്തുക എന്നത് അധ്യാപകരെ സംബന്ധിച്ച് വലിയ 'ടാസ്‌ക്' ആണ്. കണ്ണുരുട്ടിയും പേടിപ്പിച്ചും മാത്രമല്ല, മിഠായി കാണിച്ചും പാട്ടു പാടിയുമൊക്കെ കുട്ടികളെ നേരെയാക്കുന്ന അധ്യാപകരുണ്ട്. അങ്ങനെയൊരു 'ക്യൂട്ട്' വീഡിയോ വൈറലാവുകയാണ് സമൂഹ മാധ്യമങ്ങളില്‍.

ക്ലാസില്‍ വികൃതി കാണിച്ചതിന് തന്നോട് മിണ്ടാതെ പിണങ്ങിയിരിക്കുന്ന അധ്യാപികയുടെ അടുത്ത് പോയി കെഞ്ചുകയാണ് ഒരു കുരുന്ന്. ഇനി താനൊരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ആണയിടുന്ന കുട്ടിയോട് ' നീ ചെയ്യില്ല ചെയ്യില്ല എന്ന് പറഞ്ഞ് തെറ്റ് വീണ്ടും ചെയ്യുകയാണ്, ഇനി ഞാന്‍ നിന്നോട് സംസാരിക്കില്ല' എന്ന് പരിഭവിക്കുകയാണ് അധ്യാപിക. എന്നാല്‍ താനിനി ശരിക്കും ആവര്‍ത്തിക്കില്ലെന്ന് വീണ്ടും പറയുകയാണ് കുട്ടി. അധ്യാപികയുടെ പിണക്കവും കുട്ടിയുടെ സങ്കടവുമെല്ലാം വീഡിയോയില്‍ കാണാം. അധ്യാപികയുടെ പിണക്കം മാറാന്‍ കവിളില്‍ ഉമ്മ കൊടുക്കുന്ന കുരുന്നിന് നിറഞ്ഞ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍.

മൂന്ന് ലക്ഷത്തിലധികം പേരാണ് ട്വിറ്ററില്‍ ഇതുവരെ വീഡിയോ കണ്ടത്. എന്നാല്‍ ഇത് ആരാണെന്നോ ഏത് സ്‌കൂളാണെന്നോ വീഡിയോയില്‍ വ്യക്തമല്ല. ഹൊ! എന്തൊരു ക്യൂട്ടാണ്, നമുക്കൊന്നും ചെറുപ്പത്തില്‍ ഇതുപോലെ അധ്യാപികയെ കിട്ടിയില്ലല്ലോ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്‌

Content Highlights: Little Boy, Adorable Apology, teacher, student, viral teacher and student, latest news, mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented