സ്കൂളുകളിൽ നിയമപഠനവും ഉൾപ്പെടുത്താം - മന്ത്രി വി. ശിവൻകുട്ടി


v shivankutty

തിരുവനന്തപുരം: ഭരണഘടനാപരമായ അവകാശങ്ങളെയും കർത്തവ്യങ്ങളെയുംകുറിച്ച് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കാനും ഉത്തമപൗരൻമാരായി വളരാൻ സഹായിക്കാനും നിയമപഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.

ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങൾ, മൗലികകർത്തവ്യങ്ങൾ, നിർദേശകതത്ത്വങ്ങൾ എന്നിവ നിലവിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് വിവിധ നിയമങ്ങൾക്ക് പാഠ്യപദ്ധതിയിൽ കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ടെന്നും വി.ആർ. സുനിൽകുമാറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിയമപഠനമടക്കമുള്ള കാര്യങ്ങൾ പാഠ്യപദ്ധതിയിലും പാഠപുസ്തകത്തിലും ഉൾപ്പെടുത്തുന്നത് പാഠ്യപദ്ധതി പരിഷ്കരണഘട്ടത്തിൽ ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.

Content Highlights: Legal studies can be taught in schools as well says Minister V. Shivankutty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented