പ്രാദേശികഭാഷയിൽ നിയമപഠനം: പുസ്തകങ്ങൾ ഈവർഷം അവസാനത്തോടെ


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്യൂഡൽഹി: പ്രാദേശിക ഭാഷയിലെ നിയമപഠനത്തിനുള്ള പുസ്തകങ്ങൾ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് ഇന്ത്യൻ ഭാഷകളുടെ പ്രോത്സാഹനത്തിനായുള്ള ഉന്നതാധികാരസമിതി ചെയർമാൻ ചാമുകൃഷ്ണശാസ്ത്രി അറിയിച്ചു.

പ്രാദേശികഭാഷയിലുള്ള നിയമപഠനം 2023-’24 വർഷത്തിൽ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണിത്. ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ അറുപതുവിഷയങ്ങളിലായി 75 പാഠപുസ്തകങ്ങൾ തയ്യാറായി.പ്രാദേശികഭാഷയിൽ പഠനം പ്രോത്സാഹിപ്പിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണിത്.ഹിന്ദി, ഗുജറാത്തി, അസമിസ്, തമിഴ്, ബംഗാളി, തെലുഗു തുടങ്ങി 12 ഭാഷകളിലായിരിക്കും ആദ്യഘട്ടത്തിൽ കോഴ്സുകൾ. ആദ്യവർഷത്തിൽ ആയിരം കോളേജുകളിൽ നടപ്പാക്കും.വിദ്യാഭ്യാസ വാര്‍ത്തകളറിയാന്‍ Join whatsapp group

സ്വന്തംജീവിതത്തെ ബാധിക്കുന്ന നിയമങ്ങളും വിധികളും മനസ്സിലാക്കാൻ കഴിയാത്തതിനാലാണ് 90 ശതമാനം പേർക്കും നീതി നിഷേധിക്കപ്പെടുന്നതെന്ന് നിയമവിദഗ്ധർ നിരീക്ഷിക്കുന്നു. ഇതിനു മാറ്റംവരണമെങ്കിൽ നിയമപഠനം പ്രാദേശിക ഭാഷകളിൽവേണമെന്നാണ് വിലയിരുത്തൽ. 2021-’22 അധ്യയന വർഷത്തിൽ എട്ടു സംസ്ഥാനങ്ങളിലെ 19 എൻജിനിയറിങ് കോളേജുകളിൽ പ്രാദേശികഭാഷയിൽ കോഴ്സുകൾ ആരംഭിച്ചിരുന്നു. വിവിധ കോഴ്സുകളിലായി 1230 സീറ്റ് മാറ്റിവെച്ചെങ്കിലും 255 സീറ്റിലാണ് ആകെ പ്രവേശനം നടന്നത്.

ഹിന്ദിയിൽ മെഡിക്കൽപഠനം പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ മധ്യപ്രദേശിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഹിന്ദിയിലുള്ള പാഠപുസ്തകങ്ങൾ ഞായറാഴ്ച ആഭ്യന്തരമന്ത്രി അമിത്ഷാ പുറത്തിറക്കിയിരുന്നു.

Content Highlights: Law textbooks in regional languages to be available by year-end


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented