
പ്രതീകാത്മക ചിത്രം | Photo: ktu.edu.in
തിരുവനന്തപുരം: സിന്‍ഡിക്കേറ്റിന് ജനകീയ സ്വഭാവം നല്കാന് എ.പി.ജെ. അബ്ദുല്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ നിയമം ഭേദഗതിചെയ്യുന്നു. സിന്‍ഡിക്കേറ്റില്‍ പൊതുമണ്ഡലങ്ങളില്‍ നിന്നുള്ള ആറു അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്താനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചു. നിലവില്‍ അക്കാദമികതലത്തില്‍ നിന്നുള്ളവര്‍ മാത്രമാണ് കാര്യനിവാഹക സമിതിയായ സിന്‍ഡിക്കേറ്റിലുള്ളത്. വൈസ് ചാന്‍സലര്‍ നിര്‍ണയ സമിതി, സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥരുടെ നിയമനരീതി എന്നിവയിലും നേരിയ മാറ്റങ്ങളുണ്ട്.
നിലവില്‍ വൈസ് ചാന്‍സലര്‍, പ്രൊ വൈസ് ചാന്‍സലര്‍ എന്നീ എക്സ് ഒഫീഷ്യോ അംഗങ്ങളെക്കൂടാതെ വിവിധ അക്കാദമിക, ഔദ്യോഗിക മേഖലകളില്‍നിന്നുള്ള ഒന്‍പത് അംഗങ്ങളാണുളളത്. ഉന്നതവിദ്യാഭ്യാസം, തൊഴില്‍, ശാസ്ത്രം, വ്യവസായം എന്നീ മേഖലകളില്‍നിന്നുള്ള അംഗങ്ങളെയാകും പൊതുമണ്ഡലങ്ങളില്‍നിന്ന് ഉള്‍പ്പെടുത്തുക. ഒരാള്‍ എസ്.സി., എസ്.ടി. വിഭാഗത്തില്‍ നിന്നുള്ളതും ഒരാള്‍ വനിതയുമായിരിക്കും.
സാങ്കേതിക സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് മറ്റ് സര്‍വകലാശാലകളില്‍ നിന്ന് വ്യത്യസ്ഥമായിരിക്കണമെന്ന തീരുമാനത്തില്‍നിന്നാണ് അക്കാദമിക, ഉദ്യോഗസ്ഥ മേഖലയില്‍ നിന്നുള്ളവരെ മാത്രം ഉള്‍പ്പെടുത്താന്‍ നിയമത്തില്‍ നേരത്തേ തീരുമാനിച്ചിരുന്നത്. ഇത് ജനകീയസ്വഭാവം ഇല്ലാതാക്കുന്നുവെന്ന് വിലയിരുത്തിയാണ് ഭേഗദതി. രാഷ്ട്രീയ, പൊതു മേഖലകളില്‍ നില്‍ക്കുന്നവര്‍ക്കും സിന്ഡിക്കേറ്റിലെത്താന് ഇത് വഴിയൊരുക്കും.
വൈസ് ചാന്‍സലര്‍ നിര്‍ണയ സമിതിയില്‍ സര്‍വകലാശാലാ പ്രതിനിധി, ഗവര്‍ണറുടെ നോമിനി, എ.ഐ.സി.ടി.ഇ. പ്രതിനിധി എന്നിവരെയാണ് നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Content Highlights: KTU syndicate will include people out of academic field
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..