മരിയൻ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. റൂബി എബ്രഹാം സാങ്കേതിക സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. എസ് അയൂബിൽ നിന്ന് പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുന്നു | ഫോട്ടോ: കെ.ടി.യു.
തിരുവനന്തപുരം : എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ഈ വര്‍ഷം ബി.ടെക് വിജയിച്ച കുട്ടികളുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു തുടങ്ങി. കഴിഞ്ഞ ആഴ്ചയാണ് സര്‍വകലാശാല ഫലം പ്രഖ്യാപിച്ചത്.
പരീക്ഷ കോണ്‍ട്രോളറുടെ നിര്‍ദേശം ലഭിക്കുന്ന മുറക്ക് അതാത് കോളേജുകളിലെ സ്റ്റാഫിനെ സര്‍വകലാശാലയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാനായി പ്രിന്‍സിപ്പല്‍മാര്‍ക്ക് നിയോഗിക്കാം. സര്‍ട്ടിഫിക്കറ്റ് ശേഖരിക്കാന്‍ വരുന്ന പ്രതിനിധി കോളേജ് ലെറ്റര്‍ഹെഡില്‍ ഓതറൈസേഷന്‍ ലെറ്റര്‍ ഹാജരാക്കണം.
സമീപ പ്രദേശങ്ങളില്‍ നിന്ന് വരുന്ന മറ്റ് കോളേജുകളെ അവരുടെ താല്‍പ്പര്യാര്‍ത്ഥം സര്‍ട്ടിഫിക്കറ്റ് ശേഖരിക്കാന്‍ കോളേജുകള്‍ക്ക് ചുമതലപ്പെടുത്താം. ഈ കാര്യം പരീക്ഷ കണ്‍ട്രോളറെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. കോളേജുകളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോളേജുകളില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്.
Content Highlights: KTU Affiliated Colleges Can Collect Provisional Certificates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..