ഫസ്റ്റ്ബെല്‍ ക്രമീകരണം: കുട്ടികളുടെ ആയാസം ഒഴിവാക്കാന്‍


1 min read
Read later
Print
Share

കുട്ടികള്‍ക്ക് അമിതഭാരം ഏല്‍പ്പിക്കാതെ ക്ലാസുകള്‍ തയ്യാറാക്കാനാണ് നിര്‍ദേശം. ഇതനുസരിച്ചാണ് കൈറ്റും എസ്.സി.ഇ. ആര്‍.ടി.യും ക്ലാസുകള്‍ തയ്യാറാക്കുന്നത്. കുട്ടികള്‍ക്ക് സമ്മര്‍ദമുണ്ടാക്കാത്ത തരത്തിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്

പ്രതീകാത്മക ചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂർ| മാതൃഭൂമി

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ പുനഃക്രമീകരിച്ചത് കുട്ടികളുടെ അമിതഭാരം ഒഴിവാക്കാൻ. പൊതുപരീക്ഷ നടക്കുന്ന 10, 12 ക്ലാസുകൾക്ക് പ്രാമുഖ്യം നൽകി കൂടുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നുണ്ടെന്നും കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

കുട്ടികൾക്ക് അമിതഭാരം ഏൽപ്പിക്കാതെ ക്ലാസുകൾ തയ്യാറാക്കാനാണ് നിർദേശം. ഇതനുസരിച്ചാണ് കൈറ്റും എസ്.സി.ഇ. ആർ.ടി.യും ക്ലാസുകൾ തയ്യാറാക്കുന്നത്. കുട്ടികൾക്ക് സമ്മർദമുണ്ടാക്കാത്ത തരത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഡിസംബർ 18 മുതൽ പ്ലസ്ടു വിദ്യാർഥികളുടെ ഒന്നാംവർഷ സപ്ലിമെന്ററി പരീക്ഷാദിവസങ്ങളിൽ പന്ത്രണ്ടാംക്ലാസിന് ഫസ്റ്റ്ബെൽ ക്ലാസില്ല. പത്താംക്ലാസുകാർക്ക് 24 മുതൽ 27 വരെയും ക്ലാസുണ്ടാകില്ല. ഇതനുസരിച്ചുള്ള പുതുക്കിയ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

Content Hghlights: KITE victers first bell class schedule change is for ease of students

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
score card

1 min

'She has passed away'; സ്‌കോര്‍ കാര്‍ഡിലെ ടീച്ചറുടെ അഭിപ്രായം കണ്ട് അന്തംവിട്ട് സോഷ്യല്‍മീഡിയ

Mar 28, 2023


mathrubhumi

1 min

എം.ടെക് പ്രവേശനം; അപേക്ഷ ക്ഷണിച്ചു

Aug 15, 2020


Dr Meera Baby John

1 min

പോണ്ടിച്ചേരി സര്‍വകലാശാല എം.ഡി. ജനറല്‍ മെഡിസിന്‍ പരീക്ഷ; ഡോ. മീര ബേബി ജോണിന് ഒന്നാം റാങ്ക്

Feb 19, 2020

Most Commented