പ്രതീകാത്മകചിത്രം | Photo: FreePik
മുളങ്കുന്നത്തുകാവ് (തൃശ്ശൂർ): കേരള ആരോഗ്യ സർവകലാശാലയിൽ ഈ അധ്യയന വർഷം 1132 ബിരുദ സീറ്റുകളും 198 ബിരുദാനന്തര ബിരുദ സീറ്റുകളും വർധിപ്പിക്കും.
ചൊവ്വാഴ്ച ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം. നഴ്സിങ്ങിൽ 822 ബിരുദ സീറ്റുകളും 10 ബിരുദാനന്തര ബിരുദ സീറ്റുകളും പാരാമെഡിക്കൽ സയൻസിൽ 60 ബിരുദ സീറ്റുകളും 36 ബിരുദാനന്തര ബിരുദ സീറ്റുകളും കൂട്ടും.
മെഡിസിനിൽ 250 ബിരുദ സീറ്റുകളും 104 ബിരുദാനന്തര ബിരുദ സീറ്റുകളും ഫാർമസിയിൽ 48 ബിരുദാനന്തര ബിരുദ സീറ്റുകളുമാണ് വർധിപ്പിക്കുക. ഇതിനായി സർക്കാർ അനുമതി ലഭിച്ചിട്ടുള്ള കോളേജുകളെ പരിഗണിക്കും. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ യോഗത്തിൽ അധ്യക്ഷനായി.
Content Highlights: Kerala University of Health Sciences
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..