ടൈംടേബിൾ,പരീക്ഷാഫലം, പി.ജി., എം.ടെക്. അഡ്മിഷൻ; കേരള സര്‍വകലാശാലാ വാര്‍ത്തകള്‍


കേരള സർവകലാശാലാ | ഫോട്ടോ:സതീഷ് കുമാർ കെ.ബി

പി.ജി., എം.ടെക്. അഡ്മിഷൻ- ജൂൺ 10 വരെ അപേക്ഷിക്കാം

വിവിധ പഠനവകുപ്പുകളിലേക്ക് 2022-23 വർഷത്തെ പി.ജി., എം.ടെക്. അഡ്മിഷനു വേണ്ടിയുള്ള പ്രവേശനപ്പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 10 വരെ നീട്ടി.

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ്(റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2017 & 2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം.

ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ, 2021 നവംബറിൽ നാലാം സെമസ്റ്റർ ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ (മേഴ്‌സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

വൈവാവോസി

ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സോഷ്യോളജി (വിദൂരവിദ്യാഭ്യാസം- റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2018 & 2017 അഡ്മിഷൻ) പരീക്ഷയുടെ വൈവാവോസി ജൂൺ 8, 9, 10 തീയതികളിൽ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ വച്ച് നടത്തും.

പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി./ബി.കോം.എൽഎൽ.ബി./ബി.ബി.എ.എൽഎൽ.ബി., ഏപ്രിൽ 2022 പരീക്ഷയുടെ വൈവാവോസി 15 മുതൽ ആരംഭിക്കും.

ടൈംടേബിൾ

റെഗുലർ ബി.ടെക്.(2013 സ്‌കീം) കോഴ്‌സ് കോഡിൽ വരുന്ന നാല്, ആറ് സെമസ്റ്റർ പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫീസ്

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. (റെഗുലർ- 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്- 2020 അഡ്മിഷൻ, സപ്ലിമെന്ററി- 2019, 2018, 2017 അഡ്മിഷൻ, മേഴ്‌സിചാൻസ്- 2016, 2015, 2014 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ജൂൺ 10 വരെയും 150 രൂപ പിഴയോടെ ജൂൺ 15 വരെയും 400 രൂപ പിഴയോടെ ജൂൺ 17 വരെയും ഓൺലൈനായി അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യു.(ന്യൂ ജനറേഷൻ കോഴ്‌സുകൾ) ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ ജൂൺ 10 വരെയും 150 രൂപ പിഴയോടെ ജൂൺ 13 വരെയും 400 രൂപ പിഴയോടെ ജൂൺ 14 വരെയും അപേക്ഷിക്കാം.

Content Highlights: Kerala University News

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented