-
തിരുവനന്തപുരം: കോവിഡ്-19-ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വീട്ടിലിരുന്നു പഠനഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് കേരള സര്‍വകലാശാല ഓണ്‍ലൈന്‍ പഠന സംവിധാനമൊരുക്കി.
ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോം http://lms.keralauniversity.ac.in എന്ന ലിങ്കില്‍ ലഭിക്കും. വീഡിയോ, കോഴ്സുകള്‍, ഡോക്യുമെന്റുകള്‍ എന്നിവയുള്‍പ്പെടെ എല്ലാത്തരം ഉള്ളടക്കങ്ങളും ഈ സംവിധാനം വഴി വിതരണം ചെയ്യാനും വിശദീകരിക്കാനും കഴിയും. ഇവ നിര്‍മിക്കുന്നതിനുമുള്ള സാങ്കേതിക സഹായവും ഓണ്‍ലൈനായി നല്‍കുന്നുണ്ട്. ഇതുവഴി, അധ്യാപകര്‍ക്കു പഠനസഹായികള്‍ സൃഷ്ടിക്കാനും സമന്വയിപ്പിക്കാനും പഠനലക്ഷ്യങ്ങള്‍ ആവിഷ്‌കരിക്കാനും ഉള്ളടക്കവും വിലയിരുത്തലുകളും വിന്യസിക്കാനും പഠനപുരോഗതി ട്രാക്കുചെയ്യാനും പരീക്ഷനടത്താനും കഴിയും.
പഠനലക്ഷ്യങ്ങളുടെ ആശയവിനിമയം നടത്താനും പഠനസമയക്രമങ്ങള്‍ ക്രമീകരിക്കാനും ഇതില്‍ സംവിധാനമുണ്ട്. പഠന ഉള്ളടക്കവും ഉപകരണങ്ങളും പഠിതാക്കള്‍ക്കു നേരിട്ട് എത്തിക്കാനാകുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഈ സംവിധാനം വഴി പഠിതാക്കള്‍ക്ക് അവരുടെ പുരോഗതി തത്സമയം കാണാനും അധ്യാപകര്‍ക്കു പഠനത്തിന്റെ ഫലപ്രാപ്തി നിരീക്ഷിക്കാനും ആശയവിനിമയം നടത്താനും കഴിയും.
ഇതിനോടൊപ്പം ഗൂഗിള്‍ ക്ലാസ്റൂം, ഗൂഗിള്‍ മീറ്റ് പോലുള്ള സൗജന്യസംവിധാനങ്ങളും ഉപയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: Kerala University hosts online learning facility for its students and scholars
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..