സാങ്കേതിക സർവകലാശാല പ്രഥമ യൂണിയൻ ചെയർപേഴ്സനായി അനശ്വര


അനശ്വര എസ് സുനിൽ

തിരുവനന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവന്‍ ജനറല്‍ സീറ്റുകളും നേടി എസ്.എഫ്.ഐ.ക്ക് ഉജ്ജ്വല വിജയം. പ്രഥമ യൂണിവേഴ്സിറ്റി യൂണിയന്റെ ചെയർപേഴ്സൺ ആയി അനശ്വര എസ് സുനിൽ തിരഞ്ഞെടുക്കപ്പെട്ടു. വയനാട് ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജിലെ നാലാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ് കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ അനശ്വര.

ചൊവ്വാഴ്ച സർവകലാശാല ആസ്ഥാനത്ത് വച്ച് നടന്ന തിരഞ്ഞെടുപ്പിൽ സർവകലാശാലാ യൂണിയൻ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 42 പേരിൽ 28 പേർ വോട്ടു രേഖപ്പെടുത്തി.ഇതിൽ 25 വോട്ടു നേടിയാണ് അനശ്വര ചെയർപേഴ്സൺ ആയത്. ജനറൽ സെക്രട്ടറിയായി തൃശൂർ ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജിലെ അഞ്ജന കെ. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് ചെയർമാൻമാരായി പാലക്കാട് എൻ എസ് എസ് എൻജിനീയറിംഗ് കോളേജിലെ ആര്യ വിജയൻ എം ടി, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എബി ജോ ജോസ്, തൃശൂർ ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജിലെ ആൽബിൻ പി കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുപേരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രെട്ടറിമാരായി ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിംഗ് കോളേജിലെ വൈശാഖ് എസ്, തലശ്ശേരി എൻജിനീയറിംഗ് കോളേജിലെ രാഹുൽ വി, കോഴിക്കോട് എൻജിനീയറിംഗ് കോളേജിലെ ആർദ്ര ആർ കുമാർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: Technological University: Anaswara elected as University's first union chairperson


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented