Representational Image | Photo: freepik.com
സാങ്കേതിക വിദ്യാഭ്യാസവകുപ്പിനുകീഴിലെ 39 ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലേക്ക് 2023-'24 അധ്യയനവര്‍ഷത്തെ പ്രവേശന നടപടികള്‍ തുടങ്ങി. എട്ടാം ക്ലാസുകളിലേക്കാണ് പ്രവേശനം. www.polyadmission.org/ths-ല്‍ മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 05 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
39 സ്‌കൂളുകളിലായി 3275 സീറ്റുകളാണുള്ളത്. ഒരു വിദ്യാര്‍ഥിക്ക് ഒന്നിലേറെ സ്‌കൂളുകളിലേക്കും അപേക്ഷിക്കാം. 45 രൂപയാണ് പ്രവേശനഫീസ്. ട്യൂഷന്‍ ഫീസില്ല. പ്രതിവര്‍ഷം 180 രൂപ മാത്രമാണ് ഫീസ്.
ഏഴാം ക്ലാസ് ജയിച്ച 16 വയസ്സു തികയാത്ത വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സീറ്റിനേക്കാള്‍ കൂടുതല്‍ അപേക്ഷകര്‍ ഉണ്ടെങ്കില്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഏഴാം ക്ലാസ് നിലവാരത്തില്‍ മാത്തമാറ്റിക്‌സ്, സയന്‍സ്, ഇംഗ്ലീഷ്, മലയാളം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, യുക്തിചിന്ത എന്നിവയിലെ ഒബ്ജക്ടീവ് ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.
ഏപ്രില്‍ 12നു രാവിലെ 10 മുതല്‍ അതത് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ പ്രവേശനപരീക്ഷ നടക്കും. 90 മിനിറ്റാണ് പരീക്ഷ. പരീക്ഷാഫലം അന്നുതന്നെ പ്രഖ്യാപിക്കും. ജൂണ്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും
ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലെ പഠനമാധ്യമം ഇംഗ്ലീഷാണ്. പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ക്കൊപ്പം സാങ്കേതികവിഷയങ്ങളില്‍ പരിജ്ഞാനവും പ്രായോഗികപരിശീലനവും ലഭിക്കും. ഒന്നാം വര്‍ഷം അടിസ്ഥാന സാങ്കേതിക പരിശീലനവും രണ്ടും മൂന്നും വര്‍ഷങ്ങളില്‍ ഇഷ്ട ട്രേഡില്‍ വിശേഷപരിശീലനവുമുണ്ട്. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലെ പ്രവേശനത്തിന് പത്തു ശതമാനം സീറ്റ് സംവരണമുണ്ട്.
പഠനവിഷയങ്ങള്‍
- എട്ടാം ക്ലാസ് : പൊതുവിദ്യാഭ്യാസ വകുപ്പിലെ എട്ടാം ക്ലാസ്സിലെ ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സോഷ്യല്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വിഷയങ്ങള്‍ക്കൊപ്പം അടിസ്ഥാന സാങ്കേതിക പരിജ്ഞാനവും പരിശീലനവും നല്‍കുന്നതാണ്.
- ഒന്‍പതാം ക്ലാസ് : പൊതുവിദ്യാഭ്യാസ വകുപ്പിലെ ഒന്‍പതാം ക്ലാസ്സിലെ ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സോഷ്യല്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വിഷയങ്ങള്‍ക്കൊപ്പം എഞ്ചിനീയറിംഗ് വിഷയങ്ങളും പഠിപ്പിക്കുന്നതാണ്. ഓരോ വിദ്യാര്‍ത്ഥിക്കും തെരഞ്ഞെടുത്ത തൊഴില്‍ മേഖലയില്‍ / ട്രേഡില്‍ പരിശീലനം നല്‍കുന്നതാണ്.
- പത്താം ക്ലാസ് : പൊതുവിദ്യാഭ്യാസ വകുപ്പിലെ പത്താം ക്ലാസ്സിലെ ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, സോഷ്യല്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വിഷയങ്ങള്‍ക്കൊപ്പം എഞ്ചിനീയറിംഗ് വിഷയങ്ങളും പഠിപ്പിക്കുന്നതാണ്. ഓരോ വിദ്യാര്‍ത്ഥിക്കും തെരഞ്ഞെടുത്ത തൊഴില്‍മേഖലയില്‍ / ട്രേഡില്‍ പരിശീലനം നല്‍കുന്നതാണ്.
സ്‌കൂളുകള്‍
നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ശ്രീകാര്യം, കുളത്തൂപ്പുഴ, എഴുകോണ്‍, ഹരിപ്പാട്, കാവാലം, കൃഷ്ണപുരം, പാമ്പാടി, കുറിച്ചി, പാലാ, തീക്കോയി, കടപ്ലാമറ്റം, കാഞ്ഞിരപ്പള്ളി, ഇലഞ്ഞി, മുളന്തുരുത്തി, ആയവന, വാരപ്പെട്ടി, പുറപ്പുഴ, വണ്ണപ്പുറം, അടിമാലി, തൃശൂര്‍, കൊടുങ്ങല്ലൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, ചിറ്റൂര്‍, കോക്കൂര്‍, കുറ്റിപ്പുറം, മഞ്ചേരി, കോഴിക്കോട്, വടകര, പയ്യോളി,മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, തളിപ്പറമ്പ്, കണ്ണൂര്‍, നെരുവമ്പ്രം, മൊഗ്രാല്‍പുത്തൂര്‍, ചെറുവത്തൂര്‍
Content Highlights: Kerala Technical High school admission 2023-24
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..