ഡൽഹി കോളേജുകളിൽ കേരള സിലബസുകാർ നാലിലൊന്നായി കുറഞ്ഞു: പ്രവേശനം നേടിയത് ആയിരത്തിൽ താഴെ


ശരണ്യാ ഭുവനേന്ദ്രൻ

ഡൽഹി സർവകലാശാല | Photo: gettyimages.in

ന്യൂഡൽഹി: ബിരുദപ്രവേശനത്തിന് ദേശീയതല പൊതുപരീക്ഷ (സി.യു.ഇ.ടി.) മാനദണ്ഡമായതോടെ ഡൽഹിയിലെ കോളേജുകളിൽ പ്രവേശനംനേടുന്ന കേരള സിലബസിൽ പഠിച്ച വിദ്യാർഥികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു.ഡൽഹിയിലെ പ്രധാന സർവകലാശാലകളിൽ ഓരോവർഷവും കേരളത്തിൽനിന്ന് അയ്യായിരത്തിലേറെ വിദ്യാർഥികൾ സീറ്റ് നേടിയിരുന്നു. ഇക്കുറി ക്ലാസുകൾ തുടങ്ങിയപ്പോൾ പ്രവേശനം നേടിയത് ആയിരത്തിൽ താഴെപ്പേർ മാത്രം.

കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾ പ്രധാനമായും ഡൽഹി, അംബേദ്കർ, ജാമിയ മിലിയ എന്നീ സർവകലാശാലകളിലാണ് പ്രവേശനം നേടാറുള്ളത്. ഇക്കുറി സി.ബി.എസ്.ഇ.ക്കാർ നേട്ടമുണ്ടാക്കി. കട്ട് ഓഫ് മാർക്കായിരുന്നു ഡൽഹി സർവകലാശാലകളിൽ മുൻവർഷങ്ങളിലെ പ്രവേശനത്തിന് മാനദണ്ഡം. ഈ വർഷം മുതൽ പൊതുപരീക്ഷയിലെ മാർക്ക് മാത്രമാണ് അടിസ്ഥാനമാക്കിയത്.50 ശതമാനവും സി.ബി.എസ്.ഇ.ക്കാർ

ഡൽഹിയിലെ സർവകലാശാലകളിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ 50 ശതമാവും പ്ലസ്ടുവിന് സി.ബി.എസ്.ഇ. സിലബസ് പഠിച്ചവരാണ്. സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളിലെപ്പോലെ ഒന്നിലേറെ ചോയ്‌സുള്ള ചോദ്യങ്ങൾ (എം.സി.ക്യു.) ഉൾപ്പെടുത്തിയായിരുന്നു പൊതുപരീക്ഷയും.

കേരള സിലബസിൽ വിദ്യാർഥികൾക്ക് ഈ പരീക്ഷാരീതി കടമ്പയായി. മഴമൂലം കേരളത്തിലെ കേന്ദ്രങ്ങളിൽ പൊതുപരീക്ഷ മാറ്റിവെച്ചതും പരീക്ഷാകേന്ദ്രങ്ങളിൽ വന്ന മാറ്റവുമൊക്കെ പ്രവേശനത്തെ ബാധിച്ചെന്ന് ഡൽഹി സർവകശാലയിലെ മലയാളി വിദ്യാർഥിസംഘടനയായ മൈത്രിയുടെ വർക്കിങ് സെക്രട്ടറി ഗോവിന്ദ് ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഡൽഹിയിലെ ഹിന്ദു കോളേജ്

• ബി.എ. പൊളിറ്റിക്കൽ സയൻസ് ഓണേഴ്‌സിൽ കഴിഞ്ഞവർഷം പ്രവേശനംനേടിയ കേരള സിലബസ്‌ വിദ്യാർഥികൾ 120.

• ഇത്തവണ പ്രവേശനം ലഭിച്ചത് ഒരാൾക്ക് മാത്രം.

അംബേദ്കർ‌ സർവകലാശാല

• ഡൽഹിക്ക് പുറത്തുള്ളവർക്കായി നീക്കിവെച്ചത് 20 ശതമാനം സീറ്റ്.

• സാധാരണ കേരള സിലബസിലെ 50 വിദ്യാർഥികൾ പ്രവേശനം നേടുന്നിടത്ത് ഇക്കുറി പത്തിൽ താഴെ മാത്രം.

ജാമിയ മിലിയ

• ജാമിയ മിലിയയിൽ സി.യു.ഇ.ടി.യിലൂടെ സീറ്റുനേടിയ കേരളത്തിലെ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു. ബി.എ. ചരിത്രവിഭാഗത്തിൽ കഴിഞ്ഞ തവണ നാലുവിദ്യാർഥികളുണ്ടായിരുന്നത് ഇത്തവണ ഒരാൾ മാത്രം.

Content Highlights: Kerala syllabus students have reduced In Delhi colleges


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented