കോളേജ്-സര്‍വകലാശാലാ പാഠ്യപദ്ധതിയില്‍ സമൂലമാറ്റം വേണം; ഉന്നതവിദ്യാഭ്യാസ കമ്മിഷന്‍


പി.കെ. മണികണ്ഠന്‍

വിരമിക്കല്‍ പ്രായം അറുപതാക്കണമെന്നും കമ്മിഷന്‍

Representational Image (Photo: Canva)

തിരുവനന്തപുരം: കോളേജ്-സര്‍വകലാശാലാ പാഠ്യപദ്ധതിയില്‍ സമൂലമാറ്റംവേണമെന്ന് ഉന്നതവിദ്യാഭ്യാസ കമ്മിഷന്‍ ശുപാര്‍ശ. ബിരുദത്തിന് നാലുവര്‍ഷ കോഴ്സുകള്‍ക്കു പുറമെ, ഐ.ഐ.ടി. മാതൃകയില്‍ സംയോജിത പി.ജി.-ഗവേഷണ കോഴ്സുകള്‍ നടപ്പാക്കണമെന്ന് ഡോ. ശ്യാം ബി. മേനോന്‍ അധ്യക്ഷനായ കമ്മിഷന്‍ ശുപാര്‍ശചെയ്തു.

പ്രത്യേക വിഷയാധിഷ്ഠിത കോഴ്സിനും ഗവേഷണത്തിനുമൊക്കെ ഊന്നല്‍നല്‍കി പഠനം മാറുമ്പോള്‍ അതനുസരിച്ച് കൂടുതല്‍ അധ്യാപകരെയും നിയമിക്കണം. കോളേജ് അധ്യാപകരുടെ വിരമിക്കല്‍പ്രായം അറുപതാക്കണമെന്നും ശുപാര്‍ശചെയ്തു. റിപ്പോര്‍ട്ട് ചൊവ്വാഴ്ച സമര്‍പ്പിക്കും.

നിലവില്‍ കോളേജുകളിലുള്ള കോഴ്സുകളില്‍ ക്രമീകരണംവരുത്തിക്കൊണ്ടാവും ആദ്യഘട്ടത്തില്‍ നാലുവര്‍ഷ ഡിഗ്രി. മൂന്നുവര്‍ഷം പഠിച്ചശേഷം വിദ്യാര്‍ഥിക്ക് സ്വമേധയാ വിട്ടുപോരാനും അവസരമുണ്ടാവും. പി.ജി.-ഗവേഷണ സംയോജിത കോഴ്സുകള്‍ ആദ്യം സര്‍വകലാശാലാതലത്തില്‍ നടപ്പാക്കണം. ഡെസര്‍ട്ടേഷന്‍ ഉള്‍പ്പെടെ അഞ്ചുവര്‍ഷമാണ് സമയപരിധി. രണ്ടുവര്‍ഷത്തെ പി.ജി. കഴിഞ്ഞാല്‍ വേണമെങ്കില്‍ സ്വമേധയാ വിട്ടുപോരാം. കൂടാതെ, ഗവേഷണത്തിന്റെ നിലവാരം കൂട്ടാന്‍ പ്രത്യേക മാര്‍ഗരേഖവരും. ഗവേഷകരെക്കൂടി ഉള്‍പ്പെടുത്തി അധ്യാപകസഹായക പരിപാടികളും ആവിഷ്‌കരിക്കണം.

പാഠ്യപദ്ധതി, കോഴ്സുകളുടെ ഘടന, അധ്യയന-പഠനസാമഗ്രികള്‍, വിലയിരുത്തലും മൂല്യനിര്‍ണയവും തുടങ്ങിയവ രൂപകല്പന ചെയ്യാനും വികസിപ്പിക്കാനുമുള്ളശേഷി വര്‍ധിപ്പിക്കല്‍ പരിപാടികള്‍ ആവിഷ്‌കരിക്കണം. അധ്യാപകരുടെ ജോലിഭാരം 10-20 ശതമാനം കുറയ്ക്കാന്‍ പ്രത്യേകസംവിധാനം വേണം- കമ്മിഷന്‍ ശുപാര്‍ശചെയ്തു.

മറ്റു ശുപാര്‍ശകള്‍

അവികസിത ജില്ലകള്‍ കേന്ദ്രീകരിച്ച് 50 കോളേജുകളും സര്‍വകലാശാലാവകുപ്പുകളും സ്ഥാപിക്കണം. ഇവിടങ്ങളില്‍ ശാസ്ത്രം, മാനവികം, സാമൂഹികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലൂന്നിയ 10 നൂതനപരിപാടികള്‍ നടപ്പാക്കണം.

സര്‍വകലാശാലകളുടെ ദൈനംദിന ഭരണത്തില്‍ വി.സി.ക്ക് കൂടുതല്‍ അധികാരം നല്‍കണം. സിന്‍ഡിക്കേറ്റ് ഇടപെടല്‍ നിയന്ത്രിക്കണം. സെനറ്റിനുപകരം ബോര്‍ഡ് ഓഫ് ഗവേണന്‍സ് സംവിധാനം നടപ്പാക്കണം.

Content Highlights: Kerala State Higher Education Council submitted proposals and suggestions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented