കൊറോണ വൈറസ് വ്യാപനം തടയാന്‍ സാമൂഹ്യ അകലം പാലിക്കുകയാണ് രാജ്യം മുഴുവന്‍. പഠനവും ജോലിയുമെല്ലാം മാറ്റിവെച്ച് എല്ലാവരും വീട്ടിനുള്ളില്‍ത്തന്നെ കഴിയുകയാണ്. ഈ അവസരത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പാഠങ്ങള്‍ ഓണ്‍ലൈനായി പഠിക്കാനും പഠിപ്പിക്കാനും അവസരമൊരുക്കി കേരള സറ്റാര്‍ട്ടപ്പ് മിഷന്‍.
ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന സ്ഥാപനമാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ആപ്പുമായി മുന്നോട്ട് വന്നത്. ഇനിയുള്ള കുറച്ച് മാസം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ആപ്പിലെ വിവരങ്ങള്‍ ഉപയോഗപ്പെടുത്താം. സാഹചര്യം പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ഈ സേവനം നീട്ടുമെന്നും ലിന്‍വേയ്‌സ് കോ-ഫൗണ്ടര്‍ ബാസ്റ്റില്‍ തോമസ് അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കും ഈ ആപ്പിലൂടെ ഓണ്‍ലൈനായി ക്ലാസ്സെടുക്കാന്‍ സാധിക്കും. നിലവില്‍ രാജ്യത്തെ 100-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ ആപ്പുപയോഗിക്കുന്നുണ്ട്. വിഡിയോ ക്ലാസ്സുകള്‍, പരീക്ഷകള്‍, ക്വിസുകള്‍ തുടങ്ങിയ സേവനങ്ങളും ആപ്പില്‍ ലഭ്യമാകുന്നുണ്ട്. ഇത് കൂടാതെ കോവിഡ്-19നെ ചെറുക്കാന്‍ ബ്രേക്ക് കൊറോണ മിഷനുമായും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്നോട്ട് വന്നിരുന്നു.
Content Highlights: Kerala Startup Mission Launches an educational app amid covid-19
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..