Mathrubhumi Archives
2021 - 22 അധ്യയനവര്‍ഷത്തെ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റി സ്റ്റുഡന്റ്‌സ് സ്‌കീം, ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്, സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ 15 വരെ ഓണ്‍ലൈനായി സ്വീകരിക്കും.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് നോഡല്‍ ഓഫീസര്‍ (ഐ.എന്‍.ഒ.)മാരും അവരവരുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ (എന്‍.എസ്.പി.) കെ.വൈ.സി. രജിസ്‌ട്രേഷന്‍ എത്രയും വേഗം എടുക്കണം.
രജിസ്‌ട്രേഷന്‍ എടുക്കാത്ത ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് എന്‍.എസ്.പി. വഴി സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കാനാവില്ല.
ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തിയതിന്റെ ഭാഗമായി ആധാര്‍ കാര്‍ഡില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുള്ളവര്‍ക്ക് റിന്യൂവല്‍ അപേക്ഷ സമര്‍പ്പിക്കാം. പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റി സ്റ്റുഡന്റ്‌സ് സ്‌കീം ഫ്രഷ്, റിന്യൂവല്‍ അപേക്ഷകര്‍ക്ക് തൊട്ടു മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന വ്യവസ്ഥയില്‍ ഈ അധ്യയനവര്‍ഷം ഇളവുനല്‍കിയിട്ടുണ്ട്.
വിവരങ്ങള്‍ക്ക്: 9446096580, 04712306580. www.dcescholarship.kerala.gov.in
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..