പ്ലസ്ടു സേ പരീക്ഷാഫലം വൈകുന്നു; ആശങ്കയിൽ വിദ്യാർഥികൾ


സ്വന്തം ലേഖകൻ

മുൻവർഷങ്ങളിൽ ബിരുദപ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് തുടങ്ങിക്കഴിയുമ്പോഴേക്കും ഫലം വരാറുണ്ടായിരുന്നു.

പ്രതീകാത്മകചിത്രം | Photo: Mathrubhumi

കോഴിക്കോട്: പരീക്ഷാഫലവും മാർക്ക് ലിസ്റ്റും വൈകുന്നതിനാൽ തുടർപഠനത്തിനും അഖിലേന്ത്യാതലത്തിലെ മത്സരപ്പരീക്ഷകൾക്കും അവസരം നഷ്ടപ്പെട്ട് വിദ്യാർഥികൾ. പ്ലസ് ടു മാർക്ക് മെച്ചപ്പെടുത്താനായി പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവരും സേ പരീക്ഷയെഴുതിയവരുമാണ് പ്രയാസത്തിലായത്. ബിരുദപ്രവേശനത്തിനുള്ള നടപടികൾ അവസാനഘട്ടത്തിലായതിനാൽ ഫലം ഇനിയും വൈകിയാൽ ഒരുവർഷം നഷ്ടമാകുമെന്നാണ് അവരുടെ ആശങ്ക.

മുൻവർഷങ്ങളിൽ ബിരുദപ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് തുടങ്ങിക്കഴിയുമ്പോഴേക്കും ഫലം വരാറുണ്ടായിരുന്നു. ഈ വർഷത്തെപ്പോലെ വൈകാറില്ലെന്ന് അധ്യാപകർ പറയുന്നു. ഇക്കുറി സേ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാകാൻതന്നെ ഓഗസ്റ്റ് പകുതിയായി. പ്ലസ്ടു പരീക്ഷയിലെ മാർക്ക് മെച്ചപ്പെടുത്താൻ അപേക്ഷിച്ചവർക്കാകട്ടെ, മാർക്ക് ലിസ്റ്റ് കിട്ടാതെ ബിരുദപ്രവേനം സാധിക്കില്ല.കാലിക്കറ്റ് സർവകലാശാലയിൽ ബിരുദപ്രവേശനത്തിനുള്ള രണ്ട് അലോട്ട്‌മെന്റുകൾ കഴിഞ്ഞു. മൂന്ന് അലോട്ട്‌മെന്റാണ് ആകെയുള്ളത്. അതിനകം ഫലംവരുമോ എന്നുറപ്പില്ല. മറ്റു സർവകലാശാലകളിലും സ്വയംഭരണകോളേജുകളിലും അവസരം ലഭിക്കാനും ഇടയില്ല. സേ പരീക്ഷാഫലം വന്നശേഷം ഒരവസരം കഴിഞ്ഞവർഷങ്ങളിൽ കാലിക്കറ്റ് സർവകലാശാല നൽകിയിരുന്നു. രണ്ടാം അലോട്ട്‌മെന്റിനിടയിൽത്തന്നെ ഫലം വരുന്നതിനാലാണ് അത് സാധ്യമായത്. ഇക്കുറി വളരെ വൈകിയാണ് ഫലംവരുന്നതെങ്കിൽ അവർക്കുവേണ്ടി പ്രത്യേകം അലോട്ട്‌മെന്റ് അവസരം നൽകേണ്ടിവരും. ഇല്ലെങ്കിൽ തുടർപഠനത്തിനുള്ള സാധ്യതയാണ് ഇല്ലാതാവുക.

Content Highlights: Kerala Plus Two SAY Exam 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented