ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം | Plus Two Results


2 min read
Plus Two Results LIVE
Read later
Print
Share

പ്രതീകാത്മക ചിത്രം| ഫോട്ടോ: സാജൻ.വി.നമ്പ്യാർ/ മാതൃഭൂമി

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. 82.95 ശതമാനമാണ് വിജയം. മുൻ വർഷം ഇത് 83.87 ശതമാനം ആയിരുന്നു (0.92 ശതമാനം കുറവ്). ആകെ 4,32, 436 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.

സംസ്ഥാനത്തെ 77 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. എട്ട് സർക്കാർ സ്കൂളുകൾ നൂറുമേനി വിജയം കൊയ്തു. 25 എയ്ഡഡഡ്, 32 അൺ എയ്ഡഡ്, 12 സ്പെഷ്യൽ സ്കൂളുകൾ എന്നിങ്ങനെയാണ് നൂറ് ശതമാനം വിജയം കൊയ്ത സ്കൂളുകളുടെ കണക്കുകൾ. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33,815 വിദ്യാര്‍ഥികളാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ഫുള്‍ എപ്ലസ്(4897). ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയതും മലപ്പുറം ജില്ലയിലാണ് (60380). വയനാടാണ് ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതിയത് (9,614). എറണാകുളമാണ് വിജയശതമാനം കൂടിയ ജില്ല 87.55%. കുറവ് പത്തനംതിട്ട ജില്ല -76.59%. പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ സർക്കാർ സ്കൂൾ മലപ്പുറം കോട്ടക്കൽ രാജാസ് എച്ച്.എസ്.എസ് ആണ്

78.39 ആണ് വി.എച്ച്.എസ്.ഇ വിജയശതമാനം. വയനാടാണ് വിജയശതമാനം കൂടുതല്‍ (83.63%). പത്തനംതിട്ട ജില്ലയിലാണ് വിജയശതമാനം കുറവ് (68.48%). നൂറ് ശതമാനം വിജയം നേടിയ 20 സ്‌കൂളുകളില്‍ പന്ത്രണ്ടും സര്‍ക്കാര്‍ സ്‌കൂളുകളാണ്. 373 വിദ്യാർഥികൽ എല്ലാ വിഷയത്തിലും എപ്ലസ് നേടി.

ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വിജയശതമാനം 75.30 ആണ്. 98 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. കേരള കലാമണ്ഡലം ആര്‍ട്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 64 കുട്ടികള്‍ പരീക്ഷ എഴുതിയവരില്‍ 57 പേര്‍ വിജയിച്ചു (89.06 % വിജയം). സ്‌കോള്‍ കേരളയില്‍ 48.73 ആണ് വിജയശതമാനം. 494 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങൾക്കും എപ്ലസ് നേടി.

പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്കായി മെയ് 31 വരെ അപേക്ഷിക്കാം. മെയ് 29 വരെ സേ, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കായി അപേക്ഷിക്കാം. ജൂൺ 21 മുതല്‍ സേ പരീക്ഷ ആരംഭിക്കും

റെഗുലര്‍ വിഭാഗം

 • ആകെ കുട്ടികള്‍ 3,76,135
 • ആണ്‍കുട്ടികള്‍ - 1,81,624
 • പെണ്‍കുട്ടികള്‍ - 1,94,511
 • ഉപരിപഠനത്തിന് യോഗ്യത നേടിയത്- 3,12,005
വിജയശതമാനം വിഷയം തിരിച്ച് (റെഗുലര്‍ വിഭാഗം)

 • സയന്‍സ് - 87.31 (ആകെ കുട്ടികള്‍ - 1,93,544 -വിജയിച്ചത് - 1,68,975)
 • കൊമേഴസ് -82.75 (ആകെ കുട്ടികള്‍ - 1,08,109- വിജയിച്ചത് - 89,455)
 • ഹ്യൂമാനിറ്റീസ് -71.93 (ആകെ കുട്ടികള്‍ - 74,482- വിജയിച്ചത് - 53,575)
2028 സ്‌കൂളുകളിലായി റെഗുലര്‍ വിഭാഗത്തില്‍ ആകെ 3,76,135 വിദ്യാര്‍ഥികളാണ് (ആണ്‍കുട്ടികള്‍- 2,18,057, പെണ്‍കുട്ടികള്‍-2,14,379) പരീക്ഷയെഴുതിയത്. 3,12,005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ - വിഭാഗം തിരിച്ച്;

 • സയന്‍സ് 1,93,544
 • കൊമേഴസ് 1,08,109
 • ഹ്യൂമാനിറ്റീസ് 74,482
 • ടെക്‌നിക്കല്‍ 1,753
 • ആര്‍ട്‌സ് -64
 • സ്‌കോള്‍ കേരള 34,786
 • പ്രൈവറ്റ് കംപാര്‍ട്ട്‌മെന്റില്‍ 19,698
പരീക്ഷാഫലം വൈകീട്ട് 04.00 മണി മുതല്‍ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ലഭ്യമാകും

മൊബൈല്‍ ആപ്പുകള്‍

Content Highlights: Kerala Plus Two Results, plus two result, hse result, kerala hse result, +2 results

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sunitha

1 min

ഫുൾ എപ്ലസ് നേടിയ നേപ്പാൾ സ്വദേശിക്ക് മലയാളി എ പ്ലസ്സുകാർ വക അനുമോദനം, മനം നിറഞ്ഞ് നാട്ടുകാർ

May 30, 2023


NUALS

1 min

നുവാൽസിൽ എക്സിക്യൂട്ടീവ് എൽ.എൽ.എം: ജൂണ്‍ ഏഴ് വരെ അപേക്ഷിക്കാം

May 30, 2023


ഒരേ കുട്ടിക്ക് രണ്ടുതവണ ഗ്രേസ് മാര്‍ക്ക്; 100  ശതമാനം മാര്‍ക്കുള്ളവര്‍ പ്രവേശന റാങ്ക്‌ലിസ്റ്റില്‍ പിന്നില്‍

2 min

ഒരേ കുട്ടിക്ക് രണ്ടുതവണ ഗ്രേസ് മാര്‍ക്ക്; 100  ശതമാനം മാര്‍ക്കുള്ളവര്‍ പ്രവേശന റാങ്ക്‌ലിസ്റ്റില്‍ പിന്നില്‍

Aug 18, 2020

Most Commented