കേരളത്തില്‍ പി.ജി. മെഡിക്കല്‍ ഡിഗ്രി/ഡിപ്ലോമ പ്രവേശനം; ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം


ഡോ. എസ്. രാജൂകൃഷ്ണന്‍

കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍നിന്നും എം.ബി.ബി.എസ്. ബിരുദം നേടിയ, കേരളീയേതരരായ രക്ഷാകര്‍ത്താക്കളുടെ മക്കള്‍ക്കും അപേക്ഷിക്കാം.

പ്രതീകാത്മക ചിത്രം | Photo: Canva

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പി.ജി.) 2022 അടിസ്ഥാനമാക്കി കേരളത്തിലെ പി.ജി. മെഡിക്കല്‍ ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമുകളിലെ 2022-ലെ പ്രവേശനത്തിന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ അപേക്ഷ ക്ഷണിച്ചു.

സ്ഥാപനങ്ങള്‍: കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവയിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകള്‍, പ്രൈവറ്റ് സെല്‍ഫ് ഫിനാന്‍സിങ് മെഡിക്കല്‍ കോളേജുകളിലെ മൈനോറിറ്റി, എന്‍.ആര്‍.ഐ. സീറ്റുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സീറ്റുകള്‍ എന്നിവയാണ് ഈ അലോട്ട്‌മെന്റിന്റെ പരിധിയില്‍ വരുന്നത്.

യോഗ്യത: എം.ബി.ബി.എസ്. ബിരുദമോ പ്രൊവിഷണല്‍ എം.ബി.ബി.എസ്. പാസ് സര്‍ട്ടിഫിക്കറ്റോ വേണം. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍/സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ പെര്‍മനന്റ്/പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ വേണം. ഒരുവര്‍ഷ ഇന്റേണ്‍ഷിപ്പ് 2022 മേയ് 31-നകം പൂര്‍ത്തിയാക്കണം. കേരളീയനായിരിക്കണം.

കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍നിന്നും എം.ബി.ബി.എസ്. ബിരുദം നേടിയ, കേരളീയേതരരായ രക്ഷാകര്‍ത്താക്കളുടെ മക്കള്‍ക്കും അപേക്ഷിക്കാം. പക്ഷേ, അവര്‍ക്ക് സംവരണ ആനുകൂല്യം ലഭിക്കില്ല. പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍/ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ വിഭാഗക്കാരെ എന്‍.ആര്‍.ഐ. സീറ്റിലേക്കേ പരിഗണിക്കൂ.

സര്‍വീസ് വിഭാഗക്കാരൊഴികെയുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. മെഡിക്കല്‍ എജ്യുക്കേഷന്‍ സര്‍വീസ് ക്വാട്ട അപേക്ഷകര്‍ക്ക് 47-ഉം ഹെല്‍ത്ത് സര്‍വീസസ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ക്വാട്ട അപേക്ഷകര്‍ക്ക് 45-ഉം വയസ്സായിരിക്കും 9-8-2022-ലെ ഉയര്‍ന്ന പ്രായപരിധി.

നീറ്റ് പി.ജി.: 2022-ലെ നീറ്റ് പി.ജി. യോഗ്യത നേടണം. അത് ഇപ്രകാരമാണ്: ജനറല്‍/ഇ.ഡബ്ല്യു.എസ്. -50-ാം പെര്‍സന്റൈല്‍ (800-ല്‍ 275 മാര്‍ക്ക്), എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. (ഈ വിഭാഗങ്ങളിലെ പി.ഡബ്ല്യു.ഡി. ഉള്‍പ്പെടെ)-40-ാം പെര്‍സന്റൈല്‍ (245), യു.ആര്‍. പി.ഡബ്ല്യു.ഡി. - 45-ാം പെര്‍സന്റൈല്‍ (260).

നീറ്റ് റാങ്ക്/സ്‌കോര്‍ പരിഗണിച്ച് തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കി, കേന്ദ്രീകൃത അലോട്ട്‌മെന്റ് വഴി പ്രവേശനപരീക്ഷാ കമ്മിഷണര്‍ സീറ്റ് അലോട്ട്‌മെന്റ് നടത്തും.

അപേക്ഷ: അപേക്ഷ ഓഗസ്റ്റ് 20-ന് രാവിലെ 10-നകം www.cee.kerala.gov.in വഴി നല്‍കാം. പ്രോസ്‌പെക്ടസും ഇവിടെ ലഭിക്കും. സര്‍വീസ് അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയ ശേഷം, പ്രിന്റ് ഔട്ട്, അനുബന്ധരേഖകള്‍ സഹിതം അവരുടെ വകുപ്പുമേധാവിക്ക് ഓഗസ്റ്റ് 20-ന് വൈകീട്ട് നാലിനകം ലഭ്യമാക്കണം.

Content Highlights: Kerala PG Medical Admission 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented