തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള സംസ്ഥാന പട്ടികയില്‍ ആദ്യ രണ്ടു റാങ്കും പെണ്‍കുട്ടികള്‍ക്ക്. കോഴിക്കോട് കൊല്ലം ഷാജി ഹൗസില്‍ എസ്.ഐഷയ്ക്കാണ് ഒന്നാം റാങ്ക്. നീറ്റ് സ്‌കോര്‍-710. 706 സ്‌കോര്‍ നേടിയ പാലക്കാട് കൈരാടി അടിപെരണ്ട കെ.എ.കെ. മന്‍സിലിലില്‍ ലുലു എ. രണ്ടാം റാങ്ക് നേടി.
കഴിഞ്ഞദിവസമാണ് നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിച്ചത്. കോഴിക്കോട് വെള്ളിമാടുകുന്ന് സനിമിസ്ന ഹൗസില്‍ സനീഷ് അഹമ്മദ്(നീറ്റ് സ്‌കോര്‍-705), പത്തനംതിട്ട കറ്റോട് കുഴിപ്പറമ്പില്‍ ഫിലെമോന്‍ കുര്യാക്കോസ്(705), നാമക്കല്‍ ഫസ്റ്റ് സ്ട്രീറ്റില്‍ എ.എസ്. പേട്ട 59 സി 1-ല്‍ മോഹനപ്രഭ രവിചന്ദ്രന്‍(705), തൃശ്ശൂര്‍ കുമാരനല്ലൂര്‍ ഓട്ടുപാറ വടക്കാഞ്ചേരി ചേനോത് പറമ്പില്‍ ഹൗസ് അദ്വൈത് കൃഷ്ണ എസ്.(702), എറണാകുളം കാക്കനാട് വെസ്റ്റ് ഫസ്റ്റ് ക്രോസ് സെക്കന്‍ഡ് അവന്യൂ സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് 2115-ല്‍ തെരേസ സോണി(701), എറണാകുളം ഫോര്‍ട്ട് കൊച്ചി കപ്പലണ്ടിമുക്ക് ചെന്നാലിപ്പറ
മ്പ് 7/1189 ഫര്‍ഹീന്‍ കെ.എസ്.(701), എറണാകുളം അയ്യന്‍പുഴ അമലപുരം മണവാളന്‍ ഹൗസില്‍ ജോസഫ് വര്‍ഗീസ്(700), പാലക്കാട് മണ്ണാര്‍ക്കാട് കല്ലടി മഹലില്‍ ഷമീല്‍ കല്ലടി(700) എന്നിവരാണ് ആദ്യ പത്ത് റാങ്കില്‍ വരുന്ന മറ്റുള്ളവര്‍.
പട്ടികജാതി വിഭാഗത്തില്‍ തൃശ്ശൂര്‍ അയ്യന്തോള്‍ അശോക് നഗര്‍ വടക്കേപ്പുര ഹൗസില്‍ ധനഞ്ജയ് വി. എസ്. (നീറ്റ് സ്‌കോര്‍-655), കൊല്ലം കൈതക്കോട് നീലാംബരിയില്‍ ആദിത്യ ദിനേശ് കൃഷ്ണന്‍(നീറ്റ് സ്‌കോര്‍-637) എന്നിവര്‍ ആദ്യ രണ്ടു റാങ്കുകള്‍ നേടി. പട്ടികവര്‍ഗ വിഭാഗത്തില്‍ ആദ്യ രണ്ടു റാങ്കുകാരും പെണ്‍കുട്ടികളാണ്.
കോഴിക്കോട് കാരന്തൂര്‍ ബ്ലൂമൂണ്‍വില്ലാസ് ഓവുങ്കര കെ.കെ. കോട്ടേജില്‍ അഞ്ജു എലിസ പോള്‍(527), വയനാട് കുപ്പാടി കിടങ്ങില്‍ ഹൗസില്‍ ആര്‍ദ്ര ലക്ഷ്മി കെ.ആര്‍. (485) എന്നിവര്‍ ആദ്യ റാങ്കുകള്‍ നേടി.
Content Highlights: Kerala medical ranklist published, Ayesha got first rank, NEET 2020, Medical Entrance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..