കേരള മെഡിക്കൽ റാങ്ക് പട്ടിക: നീറ്റ് യു.ജി.യിൽ 10,000-നുള്ളിൽ റാങ്കുള്ളവരുടെ എണ്ണം 721


ഡോ. എസ്. രാജൂകൃഷ്ണൻ

പ്രതീകാത്മകചിത്രം | Photo: FreePik

2022-ലെ കേരള മെഡിക്കൽ റാങ്ക് പട്ടികയിൽ നീറ്റ് യു.ജി.യിൽ 10,000-നുള്ളിൽ റാങ്കുള്ളവരുടെ എണ്ണം 721. 2021-ൽ 777 പേരാണ് ഈ റാങ്ക് പരിധിയിൽ കേരള മെഡിക്കൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. കഴിഞ്ഞ ആറുവർഷത്തെ ഏറ്റവുംകുറഞ്ഞ പ്രാതിനിധ്യമാണ് ഈ വർഷത്തേത്.

ഈ വർഷത്തെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട അവസാന കേരള മെഡിക്കൽ റാങ്ക് 35,018 ആണ് (2021-ലെ റാങ്ക് പട്ടികയിലെ അവസാന റാങ്ക് 42,099 ആയിരുന്നു). അലൈഡ് കോഴ്സുകൾക്കുമാത്രം അർഹത നേടിയവരും ഇതിൽ ഉൾപ്പെടും. കേരള മെഡിക്കൽ റാങ്ക് പട്ടികയിലുള്ള, 2022-ലെ നീറ്റ് യു.ജി.യിൽ 117 മാർക്കിൽ താഴെയുള്ള ജനറൽ/ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർ, 105 മാർക്കിൽ താഴെയുള്ള ജനറൽ/ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർ, 93 മാർക്കിൽ താഴെയുള്ള എസ്.ഇ.ബി.സി./പട്ടിക വിഭാഗക്കാർ (ഇവരിലെ ഭിന്നശേഷിക്കാർ ഉൾ​െപ്പടെ) എന്നിവർക്ക് മെഡിക്കൽ അലൈഡ് കോഴ്സുകളിലെ പ്രവേശനത്തിനേ അർഹതയുണ്ടാവൂ. മറ്റുള്ളവർക്ക് മെഡിക്കൽ കോഴ്സുകളിലെയും മെഡിക്കൽ അനുബന്ധ കോഴ്സുകളിലെയും പ്രവേശനത്തിന് അർഹതയുണ്ട്.2022 കേരള മെഡിക്കൽ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ, കേരള മെഡിക്കൽ റാങ്ക് പരിധിയും നീറ്റ് യു.ജി. റാങ്ക് പരിധിയും നീറ്റ് യു.ജി. മാർക്ക് പരിധിയും ഇപ്രകാരമാണ് (പട്ടിക രണ്ട് കാണുക). 2021-ൽ ഒന്നുമുതൽ 1000 വരെ കേരള മെഡിക്കൽ റാങ്ക് ഉണ്ടായിരുന്നവരുടെ നീറ്റ് യു.ജി. റാങ്ക് പരിധി, 17-13306 ഉം മാർക്ക് പരിധി 715-614 ഉം ആയിരുന്നു.

പ്രവേശന സാധ്യതകൾ

2021-ൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ രണ്ട് ​െറഗുലർ അലോട്െമൻറുകൾ പൂർത്തിയായപ്പോൾ വിവിധ കോഴ്സുകളിൽ സ്റ്റേറ്റ് മെറിറ്റിൽ, സംസ്ഥാനതലത്തിൽ അവസാനമായി അലോട്മെൻറ് ലഭിച്ച കേരള മെഡിക്കൽ റാങ്കുകൾ ഇപ്രകാരമായിരുന്നു.

സർക്കാർ കോളേജുകൾ: •എം.ബി.ബി.എസ്.- 814, ബി.ഡി.എസ്.- 3233, വെറ്ററിനറി- 4150, അഗ്രിക്കൾച്ചർ- 5721, ആയുർവേദം- 7340 (ആയുർവേദ റാങ്ക്), ഫോറസ്ട്രി- 7843, ബി.ടെക്. ബയോടെക്നോളജി (കാർഷിക സർവകലാശാല)- 8203, ഫിഷറീസ്- 8521, ഹോമിയോപ്പതി- 9058, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെൻറൽ സയൻസ്- 9321, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്- 9722.

സ്വകാര്യ സ്വാശ്രയ കോളേജുകൾ: •എം.ബി.ബി.എസ്.- 6736, ബി.ഡി.എസ്.- 25006, ആയുർവേദം- 26198 (ആയുർവേദ റാങ്ക്), സിദ്ധ- 27611, യുനാനി- 28144.

മോപ് അപ്/സ്ട്രേ റൗണ്ടുകളിലും സംവരണ വിഭാഗങ്ങളിലും ഇതിലും താഴെ റാങ്കുള്ളവർക്ക് അലോട്മെൻറ് ലഭിച്ചിട്ടുണ്ട്. 2021-ലെ അലോട്മെൻറുകളുടെ പൂർണ പട്ടികകൾ www.cee.kerala.gov.in ൽ കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാണ്.

Content Highlights: Kerala medical admissions 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented