'ഗവേഷകൻ തെറ്റുകൾ വരുത്തിയിട്ടുണ്ട്; എന്നാലും പിഎച്ച്.ഡി. കൊടുക്കാം'- ശുപാർശയുമായി കേരളകലാമണ്ഡലം


കേരളകലാമണ്ഡലം

തൃശ്ശൂർ: കൂടിയാട്ടത്തെക്കുറിച്ചുള്ള ഗവേഷണപ്രബന്ധത്തിൽ തെറ്റുകളുണ്ടെങ്കിലും ഗവേഷകന് പിഎച്ച്.ഡി. നൽകാമെന്ന് ശുപാർശ. കേരള കലാമണ്ഡലം കല്പിത സർവകലാശാലയിലാണ് സംഭവം.

കലാമണ്ഡലം നിർവാഹകസമിതി അംഗീകരിച്ചാൽ പിഎച്ച്.ഡി. ബിരുദം നൽകും. ബോർഡിന്റെ ശുപാർശ അംഗീകരിക്കുകയാണ് പതിവ്. വർഷങ്ങളായി നടന്ന ഗവേഷണത്തിന്റെ വൈവയാണ് ബുധനാഴ്‌ച കലാമണ്ഡലത്തിൽ നടന്നത്.

‘നിർവഹണാഭിനയസങ്കേതം കൂടിയാട്ടത്തിൽ-ഒരു വിമർശനാത്മക പഠനം’ എന്ന വിഷയത്തിലാണ് കൂടിയാട്ടംകലാകാരൻ കൂടിയായ വിദ്യാർഥി ഗവേഷണം നടത്തിയത്. മൂന്നംഗ ബോർഡാണ് വൈവ നടത്തിയത്. ഗവേഷണപ്രബന്ധത്തിലെ പിശകുകൾ ബോർഡിന്റെ റിപ്പോർട്ടിലുണ്ട്.

കെട്ടിലും മട്ടിലും തീരെ നിലവാരമില്ലാത്ത പ്രബന്ധമാണ് പരിഗണനയ്ക്കെത്തിയതെന്ന് ബോർഡിൽ അഭിപ്രായമുണ്ടായി. പ്രബന്ധം പ്രസിദ്ധീകരിക്കുന്നെങ്കിൽ തെറ്റ് തിരുത്തിയശേഷമേ ആകാവൂ എന്നും ശുപാർശയിലുണ്ട്. കൂടിയാട്ടത്തിന്റെ നിർവഹണത്തെക്കുറിച്ചാണ് ഗവേഷണമെങ്കിലും അതിന്റെ നിർവചനത്തിനപ്പുറത്തേക്ക് പോകാൻ കഴിഞ്ഞില്ലെന്ന അഭിപ്രായവുമുണ്ട്.

കുറേ ശ്ലോകങ്ങൾ എഴുതിച്ചേർത്താൽമാത്രം ഗവേഷണപ്രബന്ധമാകില്ലെന്ന് ഓപ്പൺ വൈവ കേൾക്കാനെത്തിയവരിൽ അഭിപ്രായമുണ്ടായി. കൂടിയാട്ടത്തെക്കുറിച്ചുള്ള അടിസ്ഥാനവും ആധികാരികവുമായ പല ഗ്രന്ഥങ്ങളുടെയും പേരുകൾപോലും പ്രബന്ധത്തിൽ പരാമർശിക്കുകയോ സൂചികയിൽ ചേർക്കുകയോ ഉണ്ടായിട്ടില്ല.

ഇതിനൊക്കെ പുറമേയാണ് അക്ഷരത്തെറ്റുകളും വാക്യഘടനയില്ലായ്‌മയും. ഇതേപ്പറ്റി ബോർഡിന്റെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: ‘ഗവേഷകന്റെ ശ്രദ്ധക്കുറവുകൊണ്ടോ മറ്റെന്തെങ്കിലും കാരണംകൊണ്ടോ നിരവധി തെറ്റുകൾ ഈ പ്രബന്ധത്തിൽ വന്നുകൂടിയിട്ടുണ്ട്. പ്രബന്ധം എഴുതിയശേഷമോ ആദ്യത്തെ കോപ്പി പ്രിന്റ് എടുത്തശേഷമോ ഒരുതവണയെങ്കിലും വായിച്ചുനോക്കി തെറ്റുകൾ തിരുത്താൻ ഗവേഷകൻ ശ്രമിച്ചിട്ടില്ല. തത്ഫലമായി അക്ഷരത്തെറ്റുകൾ മുതൽ വാക്യഘടനയിലുള്ള തെറ്റുകൾവരെ ധാരാളം സംഭവിച്ചിട്ടുണ്ട്. ചേർത്തെഴുതേണ്ട സമസ്തപദങ്ങൾ ഇടയകലം ഇട്ടെഴുതിയിരിക്കുന്നു, നേരേ തിരിച്ചും.’

പ്രബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടെങ്കിലും പിഎച്ച്.ഡി. കൊടുക്കാൻ ശുപാർശ ചെയ്യുന്ന സംഭവങ്ങൾ കലാമണ്ഡലത്തിൽ പുതിയതല്ല. ആനുവൽ പ്രോഗ്രസ് സബ്മിഷൻ (എ.പി.എസ്.) എന്ന വാർഷികാവലോകനം ഗവേഷകർക്കായി കലാമണ്ഡലത്തിൽ നടക്കാറില്ല.

കണ്ണിൽപ്പെടാതെ വന്ന തെറ്റുകൾ

പ്രബന്ധത്തിൽ അക്ഷരത്തെറ്റുകൾ ധാരാളം വന്നിട്ടുണ്ടെന്നും പ്രിന്റ് എടുത്തപ്പോഴുള്ള പ്രശ്നമാണിതെന്നും ഗവേഷകൻ മാതൃഭൂമിയോട് പറഞ്ഞു. “വ്യാകരണത്തെറ്റുകളും ഉള്ളതായി പരിശോധകർ പറഞ്ഞിട്ടുണ്ട്. മലയാളം എഴുതുമ്പോൾ കണ്ണിൽപ്പെടാതെ വന്ന തെറ്റുകളാണിവ. പുസ്തകമാക്കുമ്പോൾ പരിഹരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്’’ -അദ്ദേഹം വിശദീകരിച്ചു.

Content Highlights: kerala kalamandalam news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented