സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി ആദ്യ യോഗത്തിൽ സംസാരിക്കുന്നു
കരിക്കുലം രൂപകല്പനയില്‍ വിദ്യാര്‍ത്ഥികേന്ദ്രിത സമീപനത്തതിന് ഊന്നല്‍ വേണമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു. ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയുടെ ആദ്യയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി ഡോ. ബിന്ദു.
നാലുവര്‍ഷ ബിരുദസംവിധാനത്തില്‍ മറ്റ് വിഷയങ്ങള്‍ക്കൊപ്പം നൈപുണ്യവികാസവും ലിംഗനീതിയും പാരിസ്ഥിതിക അവബോധവും ഭരണഘടനയോടുള്ള കൂറും ഉറപ്പാക്കേണ്ടതുണ്ട്. മൂന്നാംവര്‍ഷം എക്‌സിറ്റ് ഓപ്ഷന്‍ ലഭ്യമാക്കാം; നാലാം വര്‍ഷത്തോടെ ഓണേഴ്‌സ് ബിരുദവും നല്‍കാം- മന്ത്രി പറഞ്ഞു.
ഇന്റേണ്‍ഷിപ്പിനും നൈപുണ്യ പരിശീലനത്തിനും കലയ്ക്കും കായിക മികവിനും ക്രെഡിറ്റ് നല്‍കണം. പ്രവൃത്തിസമയം, ലൈബ്രറി, കമ്പ്യൂട്ടര്‍ സൗകര്യം, ലാബുകള്‍ എന്നിവയ്ക്കുള്ള സമയക്രമത്തിലും ഇളവ് നല്‍കണം. പുതുതലമുറ കോഴ്‌സുകളും വിഷയാന്തരപഠന പദ്ധതികളും തുടങ്ങാനാകണം - മന്ത്രി നിര്‍ദേശിച്ചു.
ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, കരിക്കുലം കമ്മിറ്റി ചെയര്‍മാന്‍ ഡോ. സുരേഷ് ദാസ്, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, അധ്യാപകര്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള 28 വിഷയ വിദഗ്ധര്‍ എന്നിവര്‍ യോഗത്തില്‍ പങ്കാളികളായി.
Content Highlights: Kerala Higher Education Minister R.Bindhu, education news, four year degree course
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..