സി.ബി.എസ്.ഇ. സ്‌കൂള്‍ ഫീസ്: എന്തുചെയ്യാനാകുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി


1 min read
Read later
Print
Share

ഹര്‍ജി പരിഗണിക്കവേ സി.ബി.എസ്.ഇ.യുടെ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. വരവ്-ചെലവ് സംബന്ധിച്ച് സ്‌കൂളുകള്‍ നല്‍കിയ രേഖകള്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് അറിയിച്ചതാണ് വിമര്‍ശനത്തിന് കാരണമായത്

പ്രതീകാത്മക ചിത്രം | Photo: PTI| Mathrubhumi

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ഈ അക്കാദമിക് വർഷം സി.ബി.എസ്.ഇ. സ്കൂളുകൾ ചെലവിനെക്കാൾ അധികം ഫീസ് ഈടാക്കരുതെന്ന സർക്കുലർ എങ്ങനെ നടപ്പാക്കാനാകുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. ഡിസംബർ രണ്ടിന് സർക്കുലർ പുറപ്പെടുവിച്ചതായി സർക്കാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇത് എങ്ങനെ നടപ്പാക്കാനാകുമെന്ന് ആരാഞ്ഞത്. അധിക ഫീസ് ഈടാക്കുന്നുവെന്ന പരാതികൾ വിദ്യാഭ്യാസവകുപ്പിലെ നിശ്ചിത അതോറിറ്റിക്ക് പരിശോധിക്കാൻ കഴിയുമോയെന്നും ചെലവും വരവും സംബന്ധിച്ച് സ്കൂളുകൾ നൽകിയിരിക്കുന്ന രേഖകൾ പരിശോധിക്കാനാകുമോയെന്ന് അറിയിക്കാനും നിർദേശിച്ചു.

സി.ബി.എസ്.ഇ.യുടെ നിലപാടുകൾ തള്ളിക്കൊണ്ടാണ് കോടതി ഈ നിർദേശങ്ങൾ നൽകിയത്. ഹർജികൾ ഡിസംബർ 17-ന് വീണ്ടും പരിഗണിക്കും. കോവിഡ് വ്യാപകമായിട്ടും അൺഎയ്‌ഡഡ് സ്കൂളുകൾ ഫീസ് കുറയ്ക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കോടതിയുടെ ഉത്തരവ്. കോവിഡ് പശ്ചാത്തലത്തിൽ ഈ അക്കാദമിക് വർഷം ചെലവിന് ആനുപാതികമായേ ഫീസ് ഈടാക്കാവൂവെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

സി.ബി.എസ്.ഇ. ഇനി ഒന്നും ചെയ്യേണ്ടതില്ല

ഹർജി പരിഗണിക്കവേ സി.ബി.എസ്.ഇ.യുടെ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. വരവ്-ചെലവ് സംബന്ധിച്ച് സ്കൂളുകൾ നൽകിയ രേഖകൾ പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് അറിയിച്ചതാണ് വിമർശനത്തിന് കാരണമായത്.

ഫീസിന്റെ കാര്യത്തിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കണം. ഇക്കാര്യത്തിൽ സി.ബി.എസ്.ഇ. ഇനി ഒന്നും ചെയ്യേണ്ടതില്ല. ഫീസിന്റെ കാര്യത്തിൽ സർക്കുലർ പുറപ്പെടുവിച്ചാലും അത് നടപ്പാക്കാനുള്ള അധികാരമില്ലെന്നാണ് സി.ബി.എസ്.ഇ. പറയുന്നത്. അതിനാൽ ഔദ്യോഗിക നടപടിയുടെ ഭാഗമായി മാത്രം ചെലവിന് അനുസരിച്ചേ ഫീസ് ഈടാക്കാവൂ എന്ന തരത്തിൽ സർക്കുലർ പറപ്പെടുവിക്കേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Content Highlights: Kerala High court Critisize CBSE for its stand on fees hike

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
yes quiz me

3 min

കിഴക്കിന്റെ വെനീസില്‍ യെസ് ക്വിസ് മി; പോരാടി വിദ്യാര്‍ഥികള്‍

Sep 26, 2023


quiz me

3 min

ഇടുക്കിയില്‍ അറിവിന്റെ പോരാട്ടം | യെസ് ക്വിസ് മി

Sep 22, 2023


students

1 min

മുഴുവൻ സീറ്റുകളിലും എതിരില്ലാതെ പെൺകുട്ടികൾ; ഇ.കെ.എൻ.എം. കോളേജിൽ പെൺകരുത്ത്

Sep 26, 2023


Most Commented