'അവധിക്കാല സന്തോഷങ്ങളു'മായി കേരള സര്‍ക്കാര്‍; വീഡിയോ പങ്കു വെച്ച് മോഹൻലാൽ


വിനോദത്തിലൂടെ വിജ്ഞാനം പകരുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി, കൈറ്റിന്റെ 'സമഗ്ര' ഡിജിറ്റല്‍ വിഭവ പോര്‍ട്ടലിലാണ് ഒരുക്കിയിട്ടുള്ളത്

-

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്താകമാനം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കായി കേരള സർക്കാർ പുറത്തിറക്കിയ പുതിയ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് നടൻ മോഹൻലാൽ.

'അവധിക്കാല സന്തോഷങ്ങൾ' എന്ന പേരിൽ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്. വിനോദത്തിലൂടെ വിജ്ഞാനം പകരുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി, കൈറ്റിന്റെ 'സമഗ്ര' ഡിജിറ്റൽ വിഭവ പോർട്ടലിലാണ് ഒരുക്കിയിട്ടുള്ളത്.


45 ലക്ഷത്തോളം കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപീകരിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വ്യക്തമാക്കി. പരീക്ഷകൾക്ക് ശേഷം എന്തെല്ലാം കോഴ്സുകൾ തിരഞ്ഞെടുക്കണമെന്ന് ഹയർസെക്കന്ററി വിദ്യാർഥികൾക്ക് പറഞ്ഞു കൊടുക്കുന്ന ദിശയറിയാൻ, വോക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി സമാന സ്വഭാവത്തിലുള്ള പദ്ധതി എന്നിവയും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: Kerala Government organise New Educational program for Students, Mohanlal Shares the video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented